കേരളത്തിൽ EV ചാർജിങ് നിരക്ക് ഏകീകരിക്കാൻ കേന്ദ്ര നിർദേശം, പകൽ നിരക്ക് കുറയ്ക്കാൻ KSEB

വൈദ്യുതി വാഹനങ്ങൾ  പകൽസമയത്ത്‌ ചാർജ് ചെയ്യുന്നതിനുള്ള നിരക്കു കുറയ്ക്കാൻ കേന്ദ്ര നിർദേശപ്രകാരം KSEB തയാറെടുക്കുന്നു. രാവിലെ ഒൻപതുമുതല്‍ വൈകിട്ട് നാലുവരെയാണ് ചാർജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് നിരക്ക് കുറയ്ക്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്.  

കേരളത്തിലെ പല സേവനദാതാക്കളുടെയും  EV ചാർജിങ്  നിരക്കുകൾ അമിതവും പലതരത്തിലുമാണെന്നു  കേന്ദ്രം കണ്ടെത്തി.  സംസ്ഥാനത്ത് യൂണിറ്റിന് 15 മുതല്‍ 23 രൂപവരെയാണ് ചാർജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്. ഇ.വി. ചാർജിങ് നിരക്കിന് പരിധിനിശ്ചയിക്കണമെന്ന കേന്ദ്രനിർദേശം കേരളം പാലിക്കാത്തതാണ് ഇതിനുകാരണം.

 സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സെപ്റ്റംബർ 17-ന് നല്‍കിയ പുതിയ മാർഗനിർദേശത്തില്‍ പകല്‍ ഇ.വി. ചാർജിങ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.രാവിലെ ഒൻപതുമുതല്‍ വൈകീട്ട് നാലുവരെയാണ് ചാർജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടത്. 2028 മാർച്ച്‌ 31 വരെ സിംഗിള്‍ പാർട്ട് താരിഫ് മാത്രമേ ഈടാക്കാവൂവെന്നും, വൈദ്യുതിവിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിക്ക് മുകളിലാകരുത് നിരക്കെന്നും നിർദേശമുണ്ട്.  

 ഇതോടെ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പകൽസമയത്തെ നിരക്കു കുറയ്ക്കാനും ചാർജിങ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും കെഎസ്ഇബി തീരുമാനമെടുത്തു കഴിഞ്ഞു. സോളർ പദ്ധതികളിൽ നിന്നുൾപ്പെടെ ഉൽപാദനം വർധിച്ചതോടെ പകൽ വൈദ്യുതി അധികമായതിനാൽ ഇതുപയോഗിച്ച് പകൽ ഇവി ചാർജിങ്ങിന് കാര്യമായ ഇളവും ഉടൻ കെഎസ്ഇബി പ്രഖ്യാപിക്കും. രാത്രി കാലത്ത്  വീടുകളിലെ ചാർജിങ് കർശനമായി നിരുത്സാഹപ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.

ചാർജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന വൈദ്യുതി വിതരണ കമ്പനികള്‍  എനർജി ചാർജ്   മാത്രമേ ഈടാക്കാവൂവെന്നാണ് കേന്ദ്രനിർദേശം. എന്നാല്‍, സംസ്ഥാന വൈദ്യുതി ബോർഡ് എനർജി ചാർജിനൊപ്പം ‘ഫിക്സഡ്’ ചാർജും ഈടാക്കുന്നുണ്ട്. ഇതാണ് നിരക്കുകള്‍ ഉയരാൻ കാരണം. ചാർജിങ് നിരക്കിന് പരിധിനിശ്ചയിക്കേണ്ടത് സംസ്ഥാനസർക്കാരും ചാർജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിനിരക്കില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുമാണ്.

എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 2022-ല്‍ ഇറക്കിയ മാർഗനിർദേശപ്രകാരം വൈദ്യുതി വിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിയില്‍ കുറവായിരിക്കണം ചാർജിങ് സ്റ്റേഷനുകള്‍ക്കുള്ള വൈദ്യുതിനിരക്ക്. ഇതുപ്രകാരം  വൈദ്യുതിബോർഡ് ചാർജിങ് കമ്പനികള്‍ക്ക് വൈദ്യുതി നല്‍കുന്നത് യൂണിറ്റിന് 5.50 രൂപ  നിരക്കിലാണ്. എന്നാല്‍  യൂണിറ്റിന് 15 മുതല്‍ 23 രൂപവരെയാണ് ചാർജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്.  ഇതിനൊപ്പം ഒറ്റവിഭാഗത്തിലേ (സിംഗിള്‍ പാർട്ട്) ഈ കമ്പനികളില്‍നിന്ന് നിരക്ക് ഈടാക്കാവൂ എന്ന നിർദേശവുമുണ്ടായിരുന്നു. ഇത് നടപ്പാക്കിയില്ല. പകരം എനർജി ചാർജിനൊപ്പം കിലോവാട്ടിന് 100 രൂപ നിരക്കില്‍ ഫിക്സഡ് ചാർജും KSEB ഈടാക്കുന്നു.

60 കിലോവാട്ടിന്റെ ചാർജിങ് സ്റ്റേഷന് ഫിക്സഡ് ചാർജിനത്തില്‍ മാസം 6000 രൂപ നല്‍കണം. ചാർജിങ്ങിനെത്തുന്ന ഉപഭോക്താക്കളില്‍നിന്നും ഈ തുക കണ്ടെത്താൻ കമ്പനികള്‍ നിരക്കുയർത്തുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കമ്പനികള്‍ സ്വന്തം ആവശ്യത്തിന് സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകള്‍ക്കും ഫിക്സഡ് ചാർജുണ്ട്. സംസ്ഥാനത്ത് ചില ഫ്ളാറ്റുകളും ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവരും ഫിക്സഡ് ചാർജ് നല്‍കണം. അതാണ് നിരക്കുകൾ പലതരത്തിൽ വർധിക്കാൻ കാരണം.

നിരക്ക് കുറയ്ക്കുന്നതിനൊപ്പം KSEB ചാർജിങ് സെന്ററുകളിലെ പ്രീപെയ്ഡ് രീതിയും മാറും. ക്യുആർ കോഡ് സ്കാൻ ചെയ്താൽ പണം അടയ്ക്കാനാകും. പണം അടയ്ക്കാതെ ചാർജ് ചെയ്തു പോയാൽ പിന്നീട് കേരളത്തിൽ എവിടെ ചാർജ് ചെയ്താലും കുടിശിക അടയ്ക്കേണ്ടിവരുന്ന സോഫ്റ്റ്‌വെയർ സംവിധാനവും KSEB സജ്ജമാകും .

 കെഎസ്ഇബിയുടെ 63 ചാർജിങ് സെന്ററുകളാണ് മുഖം മിനുക്കുന്നത്. റിഫ്രഷ് ആൻഡ് റീചാർജ് സെന്ററുകളാക്കി ഇവയെ മാറ്റും.  ചാർജിങ് സെന്ററുകൾ ഹൈടെക് ആക്കുന്നതിന് സ്വകാര്യ നിക്ഷേപകരെ തേടി കരാർ വിളിക്കും. ഇവിടെ ടോയ്‌ലറ്റ് സൗകര്യമൊരുക്കും. ലഘുപാനീയ സെന്ററുകളും തുടങ്ങും.

KSEB plans to reduce daytime electric vehicle charging rates following a central directive. The new guidelines aim to limit rates and provide better facilities at charging stations across Kerala.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version