ദുബായിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ജൈടെക്‌സ് ഗ്ലോബലിന്റെ ഭാഗമായ ‘എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ 2025’ എക്സ്പോയിൽ അണിനിരന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പവലിയനുകൾ. കേരളത്തിലെ 35 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന എക്‌സ്‌പോയിലെ കെഎസ്‌യുഎം പവലിയൻ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റാർട്ടപ്പ് മിഷൻ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക കേരള പവലിയൻ (ഹാൾ 10, സ്റ്റാളുകൾ ബി94ബി129) വഴി തങ്ങളുടെ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഇക്കോസിസ്റ്റം പങ്കാളികളിൽ നിന്ന് മാർഗനിർദേശം, നിക്ഷേപകരുമായി കൈകോർക്കൽ, ആഗോള സഹകരണം എന്നിവയ്ക്കുള്ള പ്രധാന വേദി കൂടിയാണിത്.

ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ, ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി-നിക്ഷേപക-സ്റ്റാർട്ടപ്പ് സംഗമങ്ങളിൽ ഒന്നാണ്. ജൈടെക്സ് ഫ്യൂച്ചർ സ്റ്റാർസ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയിൽ 100ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2000ത്തിലധികം സ്റ്റാർട്ടപ്പുകളും 1500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.

ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അന്താരാഷ്ട്ര നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാൻ ജൈടെക്‌സ് എക്‌സ്‌പോ കേരള സ്റ്റാർട്ടപ്പുകൾക്ക് കവാടമാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.  കെഎസ് യുഎമ്മിന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ നിലവിൽ ദുബായിൽ പ്രവർത്തിക്കുന്നത് യുഎഎയിലെ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സാസ് (സോഫ്റ്റ്‌വെയർ ആസ് സർവീസ്), ഹെൽത്ത്ടെക്, എഡ്യുടെക്, സസ്‌റ്റൈനബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകളാണ് കെഎസ്യുഎം പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി കെഎസ് യുഎം ഈ ആഗോള സംഗമത്തിൽ പങ്കെടുത്തു വരുന്നു.

kerala startup mission (ksum) pavilion at ‘expand north star 2025’ expo in dubai inaugurated by consul general satish kumar sivan, featuring 35 kerala startups.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version