മഹാരാഷ്ട്ര സർക്കാർ പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണിത്. ഹിന്ദുമതത്തിൽ പശുവിന് ഉണ്ടായിരിക്കുന്ന സാംസ്കാരിക പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ പറഞ്ഞു.

പശുക്കൾ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ആത്മീയ, ശാസ്ത്രീയ, സൈനിക പ്രാധാന്യവും ചരിത്രകാലം മുഴുവനും ആ പ്രാധാന്യം പുലർത്തിയിട്ടുണ്ടെന്നും എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

 “പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്, അതിനാൽ പശുവിന് ‘രാജ്യമാത’ പദവി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഈ പ്രഖ്യാപനത്തെ കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്.

ഇന്ത്യയിലുടനീളം പരമ്പരാഗത ഗോവംശങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെക്കുറിച്ച് ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ ദേശീയ ഗോവംശങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും അംഗീകരിക്കണം. ഹിന്ദുമതത്തിലെ ധാർമിക-സാംസ്കാരിക മൂല്യം മാത്രമല്ല, രാജ്യത്തിന്റെ  സാമ്പത്തിക മേഖലകളിൽ, പ്രത്യേകിച്ച് കൃഷിയിലും ഇവ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

പശുവിന്റെ ചാണകം മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിച്ച്  കൃഷിയ്ക്ക് ഉപയോഗിക്കപ്പെടുത്തുന്നു.‌കൃഷിയിലൂടെ പോഷക ഗുണം കൂട്ടുന്നതിലും ഇത് സഹായകമാണ്. പശുവിന്റെ പാൽ മനുഷ്യശരീരത്തിന് വളരെ ഗുണം ചെയ്യുന്നതായും പശുവിന്റെ മൂത്രം പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നതായി സർക്കാർ വിശദീകരിക്കുന്നു

പശുക്കൾക്കുള്ള പരമ്പരാഗത ആരാധന മുൻനിർത്തിയാണ് സർക്കാർ നിലപാട്. പ്രത്യേകിച്ച് ഹിന്ദുമതത്തിൽ പശുവിനെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരമ്പരാഗത ഗോവംശങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവ് പറയുന്നു.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്ക്, നവംബറിലാണ് തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്.

The Maharashtra government has officially declared the cow as “Rajya Mata,” highlighting its cultural, spiritual, and economic importance. This move emphasizes the need to preserve indigenous cow breeds and their significant role in agriculture.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version