യുഎഇയിൽ നിയമവിരുദ്ധമായി താമസിക്കുന്നവർക്കായുള്ള പൊതുമാപ്പ് സേവനങ്ങൾ  ( വൺ-സ്റ്റോപ്പ് ആംനസ്റ്റി സേവനങ്ങൾ) ഉപയോഗപ്പെടുത്തിയത്  4000ത്തിലധികം ഇന്ത്യക്കാരെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.

ആംനസ്റ്റി സേവനങ്ങൾ ലഭ്യമാക്കൽ

ദുബായിൽ സെപ്റ്റംബർ 1 മുതൽ ആരംഭിച്ച രണ്ടുമാസത്തെ ഗ്രേസ് പീരിയഡിൽ 4000-ത്തിലധികം പേർ പൊതുമാപ്പ് സേവനങ്ങൾ
ഉപയോഗപ്പെടുത്തി. ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് ഡാറ്റയുടെ ലഭ്യതയും വിരലടയാളവും ഒഴിവാക്കിയിട്ടുള്ള ഈ സേവനങ്ങൾ സമൂഹ്യ സംഘടനകളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഒരുക്കിയതെന്ന് ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.

900-ലധികം പേർക്ക് രാജ്യത്തിന് പുറത്തുപോകാൻ അടിയന്തിര സർട്ടിഫിക്കറ്റ് (ഇസികൾ) നൽകുകയും 600-ൽപരം അപേക്ഷകർക്ക് ചെറിയ കാലാവധിയുള്ള പാസ്പോർട്ട് (എസ്എവിപികൾ) നൽകുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള സാധുവായ പാസ്പോർട്ട് ഇല്ലാത്തവർക്കായി പുറത്തിറക്കിയ ഒരു തവണത്തെ യാത്രാ രേഖയാണ് അടിയന്തിര സർട്ടിഫിക്കറ്റ് (ഇസി).

സഹായം തേടുന്നതെങ്ങനെ

യാത്രാ രേഖകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി താത്പര്യമുള്ള ഇന്ത്യൻ അപേക്ഷകർ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്ത് 0509433111 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 24×7 സേവനങ്ങളോടെ പ്രവർത്തിക്കുന്ന PBSK ഹെൽപ്‌ലൈൻ നമ്പറായ 80046342ലും ബന്ധപ്പെടാവുന്നതാണ്.

കോൺസുലേറ്റിലെ ആംനസ്റ്റി  സൗകര്യകേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ 3 വരെ സേവനം നൽകും.

2018-ൽ നടന്ന അവസാനത്തെ ആംനസ്റ്റി പീരിയഡിൽ, ഇന്ത്യൻ കോൺസുലേറ്റ് 4,500-ലധികം അടിയന്തിര സർട്ടിഫിക്കറ്റുകളും 2,500-ൽപരം ചെറിയ കാലാവധിയുള്ള പാസ്പോർട്ടുകളും നൽകിയിരുന്നു. ഇത്തവണ 4000-ലധികം ആളുകൾ സഹായം തേടിയിരിക്കുകയാണ്. വരും ആഴ്ചകളിൽ അപേക്ഷകരുടെ എണ്ണം കൂടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.

ഒക്ടോബർ 31 വരെ കാലാവധി

നിയമപരമായ താമസ രേഖകൾ ഇല്ലാതെ യുഎഇയിൽ താമസിക്കുന്നവർക്ക് 2024 ഒക്ടോബർ 31 വരെയാണ് അവസരം. ഇവർ ഈ സമയത്ത് അവരുടെ വിസ നിയമവിധേയമാക്കുകയോ, ഫൈനുകൾ കൂടാതെ രാജ്യത്ത് നിന്ന് പുറത്ത് പോവുകയോ ചെയ്യേണ്ടതാണ്.
യുഎഇയിലെ  നിലവിലെ ആംനസ്റ്റി  പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാക്കാൻ കോൺസുലേറ്റിലും Al Awir ആംനസ്റ്റി
സെന്ററിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി സതീഷ് കുമാർ ശിവൻ പറഞ്ഞു.

Aim India Forum എന്ന സമൂഹ്യ സംഘടനയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർക്ക് രാജ്യം വിട്ടുപോകാൻ 550-ൽപരം ഔട്ട്‌പാസുകൾ ലഭ്യമാക്കുന്നത്. അമർ സെന്ററുകളിലോ Al Awir ആംനസ്റ്റി  സെന്ററിലോ സാധാരണയായി ലഭ്യമാകുന്ന സേവനങ്ങൾ ഇപ്പോൾ കോൺസുലേറ്റിലും ലഭ്യമാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Air India, Air India Express, Indigo തുടങ്ങിയ എയർലൈൻസുകളുമായി കോർപ്പറേറ്റ് ഇളവ് നൽകാനും കോൺസുലേറ്റ് ശ്രമിക്കുന്നുണ്ട്. യാത്രാ ടിക്കറ്റുകൾക്ക് 25% വരെ ഇളവ് ലഭ്യമാക്കുകയും, കോൺസുലേറ്റിലെ എയർലൈനുകളുടെ എക്സ്ക്ലൂസീവ് കൗണ്ടറുകൾ വഴി ഈ സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്

Over 4,000 Indians have benefited from the Indian Consulate’s One-Stop Amnesty Services in Dubai. These services, offering Emergency Certificates and Short Term Passports, aim to help Indians residing illegally in the UAE during the grace period until October 31, 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version