റേഞ്ച് റോവർ എസ്വി രൺതംബോർ എഡിഷൻ ഇന്ത്യയിൽ 4.98 കോടി രൂപയ്ക്ക് (എക്സ്-ഷോറൂം) അവതരിപ്പിച്ചു. എസ്വി ഡിവിഷൻ കസ്റ്റമൈസ് ചെയ്ത ഈ എക്സ്ക്ലൂസീവ് മോഡൽ, ലോംഗ്-വീൽബേസ് റേഞ്ച് റോവറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ ലിമിറ്റഡ് എഡിഷനെ കൂടിയാണിത് അടയാളപ്പെടുത്തുന്നത്.
12 യൂണിറ്റുകൾ മാത്രം ആണ് ലഭ്യമായുള്ളത്. ഇതിൽ ഓരോ രൺതംബോർ പതിപ്പ് മോഡലും ഒരു അദ്വിതീയ ഡോർ സിൽ പ്ലേറ്റുമായി വരുന്നു (ഉദാ. 12-ൽ 1). അകത്ത്, നാല് സീറ്റുകളുള്ള ക്യാബിനിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ കാരാവേയും പെർലിനോ സെമി-അനിലൈൻ ലെതറും ഉണ്ട്. കടുവയുടെ വരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എബ്രോയ്ഡറി സീറ്റുകൾ വാഹനത്തിന് ലഭിക്കുന്നു. സ്റ്റാൻഡേർഡ് റേഞ്ച് റോവർ എസ്വിയിൽ നിന്ന് രൺതംബോർ എഡിഷനെ കൂടുതൽ വ്യത്യസ്തമാക്കാൻ കസ്റ്റമൈസ് ചെയ്ത സ്കാറ്റർ കുഷനുകൾ, ക്രോം ഹൈലൈറ്റുകൾ, ഇളം വെഞ്ച് (ഒരു ഇരുണ്ട നിറമുള്ള മരം) വെനീറുകൾ, വെള്ള സെറാമിക് ഡയലുകൾ എന്നിവയും നൽകിയിട്ടുണ്ട്.
അകത്ത്, നാല് സീറ്റുകളുള്ള ക്യാബിനിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ കാരാവേയും പെർലിനോ സെമി-അനിലൈൻ ലെതറും ഉണ്ട്. കടുവയുടെ വരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എബ്രോയ്ഡറി സീറ്റുകൾ വാഹനത്തിന് ലഭിക്കുന്നു. സ്റ്റാൻഡേർഡ് റേഞ്ച് റോവർ എസ്വിയിൽ നിന്ന് രൺതംബോർ എഡിഷനെ കൂടുതൽ വ്യത്യസ്തമാക്കാൻ കസ്റ്റമൈസ് ചെയ്ത സ്കാറ്റർ കുഷനുകൾ, ക്രോം ഹൈലൈറ്റുകൾ, ഇളം വെഞ്ച് (ഒരു ഇരുണ്ട നിറമുള്ള മരം) വെനീറുകൾ, വെള്ള സെറാമിക് ഡയലുകൾ എന്നിവയും നൽകിയിട്ടുണ്ട്.
എസ്വിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, പിൻസീറ്റ് യാത്രക്കാർക്ക് പൂർണ്ണമായും ചാരിയിരിക്കാവുന്ന സീറ്റുകളാണ്. ഒരു പവർഡ് ടേബിൾ, വിന്യസിക്കാവുന്ന കപ്പ് ഹോൾഡറുകൾ, എസ്വി എച്ചഡ് ഗ്ലാസ്വെയറുകളുള്ള ശീതീകരിച്ച കമ്പാർട്ട്മെൻ്റ് എന്നിവ ലഭിക്കും.ഓട്ടോബയോഗ്രഫി വേരിയൻ്റിൽ കാണുന്ന 400hp, 550Nm, 3.0-ലിറ്റർ ആറ് സിലിണ്ടർ ട്യൂബോ-പെട്രോൾ എഞ്ചിനാണ് ഈ ലിമിറ്റഡ് മോഡലിന് കരുത്ത് പകരുന്നത്. രൺതംബോർ എഡിഷന്റെ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് സംഭാവന ചെയ്യുമെന്ന് ബ്രാൻഡ് പറയുന്നു. ഓട്ടോബയോഗ്രഫി വേരിയൻ്റിനു 2.6 കോടി രൂപ വിലയുണ്ട്.
The Range Rover SV Ranthambore Edition has been launched in India at Rs 4.98 crore (ex-showroom). This exclusive model features luxurious design elements and only 12 units are available. Discover its unique features and commitment to wildlife conservation.