‌മുംബൈയിലെ ധാരാവി ചേരി പുനരധിവാസത്തിന് അദാനി ഗ്രൂപ്പിന് ഭൂമി വിട്ട് നൽകി മഹാരാഷ്ട്ര സർക്കാർ.അദാനി ഗ്രൂപ്പിൻ്റെ ധാരാവി ചേരി പുനർവികസന പദ്ധതിക്കായി 255 ഏക്കർ ഭൂമി വിട്ടു നൽകാൻ  മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി.ധാരാവിയിലെ ചേരി പുനരധിവാസ പദ്ധതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് ആണിത്.

പദ്ധതിയുടെ നിർവഹണ ചുമതല അദാനി ഗ്രൂപ്പിന്റെ ധാരവി പുനരധിവാസ പ്രോജക്ടിന്  (DRPPL)  നൽകിയിട്ടുണ്ട്.ഈ ഭൂമിയിൽ താമസിക്കുന്നവരെ പുനരധിവാസം ചെയ്യാനുള്ള ചെലവുകൾ ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ (SPV) വഴി നിർവഹിക്കും. പ്രദേശത്തിന്റെ വികസനവും പൊതു സൗകര്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും DRPPL ഒരുക്കും.

ധാരാവിയിൽ താമസിക്കുന്നവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനും വാടക വീടുകളിലേക്ക് മാറ്റുന്നതിനുമാണ് പദ്ധതി. ഇതിനായി മഹാരാഷ്ട്ര സർക്കാരും അദാനി റിയൽറ്റി ഗ്രൂപ്പും തമ്മിലുള്ള കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.

കൈമാറിയ 255.9 ഏക്കർ ഉപ്പുനിലം ഭൂമിയാണ്. 120.5 ഏക്കർ മൗജെ കാൻജൂരിലും, 76.9 ഏക്കർ കാൻജൂർ, ഭാൻഡുപ് പ്രദേശങ്ങളിലും, 58.5 ഏക്കർ മൗജെ മുലുണ്ടിലുമാണ്. പാർപ്പിട വികസനത്തിന് ഉപ്പുനിലം ഭൂമി ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചിരുന്നു.

സ്ഥിര താമസത്തിന് അർഹരല്ലാത്ത ധാരവി നിവാസികൾക്ക് വാടക വീട് നൽകുന്നത് പരിഗണിക്കും.ഇതിന് അർഹരായവരെ  സർവേയിലൂടെ കണ്ടെത്തും.

ധാരാവിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താൻ ലക്ഷ്യമിട്ടാണ്  2022ൽ ധാരവി പുനർവികസന പദ്ധതി സർക്കാർ ആരംഭിച്ചത്.ചേരിയിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തി താമസക്കാർക്ക് മികച്ച പാർപ്പിട സൗകര്യമൊരുക്കി,പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യാനാണ് ധാരാവി പുനരധിവാസ പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. 

Maharashtra cabinet approves the use of 255 acres of salt pan land in Mumbai for slum rehabilitation and housing projects. Learn about Adani Group’s role in the Dharavi Redevelopment Project and other infrastructure developments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version