ദുബായ് എക്‌സ്‌പോ സിറ്റിയുടെ പുതിയ മാസ്റ്റര്‍ പ്ലാൻ

ദുബായിയുടെ ബിസിനസ്, ടൂറിസം, വിനോദ മേഖലകളുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന ദുബായ് എക്‌സ്‌പോ സിറ്റിയുടെ വികസനത്തിനുള്ള പുതിയ മാസ്റ്റര്‍ പ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

75,000 ത്തോളം ആളുകള്‍ക്ക് താമസ സൗകര്യങ്ങളും ബിസിനസ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പുതിയ എക്സ്പോ സിറ്റി ഒുങ്ങുന്നത്. എക്സ്പോ 2020 ദുബായ്, യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് (കോപ്28) എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച നഗരത്തെ ദുബായുടെ ഭാവി വളര്‍ച്ചയുടെ പ്രധാന ചാലകമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ച് ജില്ലകളിലായി 3.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ സിറ്റി ദുബായില്‍ 35,000-ത്തിലധികം താമസക്കാര്‍ക്കും 40,000 പ്രൊഫഷണലുകള്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാകും.

എക്സ്പോ സിറ്റി ദുബൈയെ പയനിയര്‍മാര്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഒരു ഹബ്ബായും, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കുമുള്ള ഒരു ആകര്‍ഷണ കേന്ദ്രമായും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ഊര്‍ജസ്വലവും സമ്പുഷ്ടവുമായ ഒരു സമൂഹം എന്നീ നിലകളിലാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ ഒരുക്കിയിക്കുന്നത്. ഈ നഗരം യുഎഇയിലെ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും സ്തംഭമായി മാറിയിരിക്കുന്നുവെന്നും ദുബായുടെ വിജയഗാഥയിലെ ഒരു പുതിയ അധ്യായമായി അത് ലോകത്തെ വിസ്മയിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. പുതിയ പദ്ധതിയും തന്ത്രപ്രധാനമായ സ്ഥാനവും ഉപയോഗിച്ച്, എക്സ്പോ സിറ്റി ഭാവിയിലെ നഗരങ്ങള്‍ക്ക് മാതൃകയാകുമെന്നും ദുബായ് സാമ്പത്തിക അജണ്ടയുടെ അഭിലാഷ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്സ്പോ സിറ്റി ദുബായിയുടെ വിപുലീകരണ പദ്ധതികള്‍ ദുബായ് സൗത്ത് മേഖലയിലെ വികസനത്തിന് വഴിയൊരുക്കും. അല്‍ മക്തൂം വിമാനത്താവളം, ജബല്‍ അലി തുറമുഖം, ദുബായ് എക്സിബിഷന്‍ സെന്റര്‍ എന്നിവയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം നിക്ഷേപകര്‍ക്ക് ഏറെ സഹായകമാവും. അഞ്ച് പ്രധാന നഗര കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന എക്‌സ്‌പോ സിറ്റി, ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

സ്മാര്‍ട്ട് ഗതാഗത സംവിധാനവും പച്ച, നീല സ്പേസുകളുടെ ശൃംഖലയും ഉള്‍ക്കൊള്ളുന്ന കാര്യക്ഷമമായ ഗ്രിഡ് സംവിധാനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്സ്പോ സിറ്റി ദുബായിലെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന എക്‌സ്‌പോ ഹില്‍സ് കുറഞ്ഞ സാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍ക്കുള്ളതാണ്. തെക്ക് എക്‌സ്‌പോ ഫീല്‍ഡ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഫീല്‍ഡുകള്‍, ഓപ്പണ്‍ പെര്‍ഫോമന്‍സ് ഏരിയകള്‍ എന്നിവയുള്ള ആരോഗ്യകരമായ ജീവിതത്തിന് ഒരു മാതൃകയായി വര്‍ത്തിക്കും. എക്സ്പോ ബിസിനസ് ഏറ്റവും നൂതനവും സംരംഭകത്വ പ്രധാനവുമായ ബിസിനസുകള്‍ക്ക് കാമ്പസ് പോലുള്ള അന്തരീക്ഷം പ്രദാനം ചെയ്യും. നഗര നിബിഡമായ എക്സ്പോ ഡൗണ്‍ടൗണ്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ സൈറ്റിന്റെ കിഴക്കേ അറ്റം വരെ നീളും. കൂടാതെ പ്രധാന കേന്ദ്രമായ അല്‍ വാസല്‍ ഡോം, പുതിയ ഫ്‌ളോട്ടിംഗ് ടെറ ഗാര്‍ഡന്‍സ്, ടെറ ടവര്‍ എന്നിവ ഉള്‍പ്പെടുന്നു.

പുതിയ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കുന്ന ചടങ്ങില്‍ ദുബായ് പോര്‍ട്ട് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Explore the new master plan for Expo City Dubai, approved by Sheikh Mohammed bin Rashid Al Maktoum. Discover how this innovative site will drive Dubai’s future growth, align with the 2040 Dubai Urban Master Plan, and enhance the city’s global reputation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version