ഇന്ത്യയുടെ പോത്തിറച്ചിക്ക് വൻ ഡിമാൻഡ്

ഇന്ത്യ കഴിഞ്ഞ 2023-24 സാമ്പത്തിക വർഷം  പോത്തിറച്ചി കയറ്റുമതിയിലൂടെ ഏകദേശം 31,010 കോടി രൂപയുടെ  (374.05 കോടി ഡോളറിന്റെ)  വരുമാനം നേടിയെടുത്തു. ഇന്ത്യയുടെ ഉത്പന്നങ്ങൾ മികച്ച നിലവാരമുള്ളതാണെന്ന് ലോകരാജ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.   കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി  അപെഡ-യുടെ  റിപ്പോർട്ട് പ്രകാരം പോത്തിറച്ചി കയറ്റുമതിയിൽ ഇന്ത്യക്ക് മുന്നിൽ നിൽക്കുന്നത്  ബ്രസീൽ മാത്രമാണ് .

ഇന്ത്യയിൽ നിന്നുള്ള മൊത്തം മൃഗോൽപ്പന്ന കയറ്റുമതിയിൽ 82 ശതമാനവും പോത്തിറച്ചിയാണ്. കഴിഞ്ഞവർഷം ഇറച്ചി, പാൽ, മുട്ട തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ആകെ 37,665.51 കോടി രൂപയുടെ  വരുമാനം ഇന്ത്യ നേടി. ഇതിൽ ഏറിയ പങ്കും പോത്തിറച്ചി കയറ്റുമതിയായിരുന്നു.

നിലവിൽ  70ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അൾജീരിയ, ഇറാഖ്, ഈജിപ്റ്റ്, മലേഷ്യ, വിയറ്റ്നാം, കിഴക്കനേഷ്യൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ പോത്തിറച്ചിയുടെ  മുഖ്യ വിപണികൾ.

കഴിഞ്ഞ സാമ്പത്തിക വർഷം  ആട്ടിറച്ചി കയറ്റുമതിയിലൂടെ 643.55 കോടി രൂപയും കോഴിയിറച്ചിയും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്തതു വഴി 1,530.20 കോടി രൂപയും ലഭിച്ചു. പാലുൽപന്നങ്ങൾ വഴി 2,260.94 കോടി രൂപയും പ്രകൃതിദത്ത തേൻ വഴി 1,470.84 കോടി രൂപയും ലഭിച്ചുവെന്നും അപെഡ വ്യക്തമാക്കുന്നു.

2022 ഏപ്രിൽ-നവംബറിൽ ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതി 210 കോടി ഡോളറായി കുറഞ്ഞു. അതെ സമയം ഇന്ത്യ 2021-22ൽ കയറ്റുമതി ചെയ്‌തത് 330 കോടി ഡോളറിന്റെ പോത്തിറച്ചിയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ പാലുൽപാദകർ എന്ന നേട്ടം 2022ൽ ഇന്ത്യ 24 ശതമാനം വിഹിതത്തോടെ സ്വന്തമാക്കിയിരുന്നു. മുട്ട ഉൽപാദനത്തിൽ 7.25 ശതമാനമാണ് ഇന്ത്യയുടെ വിഹിതം.

ഇന്തോനേഷ്യയിലേക്കാണ് ഇന്ത്യയുടെ പോത്തിറച്ചി കൂടുതലായും  കയറ്റുമതി ചെയ്യുന്നത്.  കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിലായുള്ള 29 ഇറച്ചി സംസ്കരണശാലകളിൽ നിന്നുള്ള കയറ്റുമതിയാണ് ഇൻഡോനേഷ്യ 2023 ൽ അംഗീകരിച്ചിട്ടുള്ളത്.

In the financial year 2023-24, India earned Rs 31,010 crore from beef exports, solidifying its position as a leading exporter to over 70 countries, including Saudi Arabia and Indonesia.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version