ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയേയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളേയും കുറിച്ച് ചർച്ച ചെയ്ത് ലോക്സഭ. വികസിത ഭാരതം: ബഹിരാകാശ പദ്ധതിയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മന്ത്രി ജിതേന്ദ്ര സിംഗ് രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ 2014 മുതൽ നടന്ന നവീകരണങ്ങൾ വിശദീകരിച്ചു.

ബഹിരാകാശ പദ്ധതികൾ, വ്യോമ വ്യവസായ വികസനം, ഉപഗ്രഹ നിർമാണം, സ്‌റ്റാർട്ടപ്പ് പിന്തുണ എന്നിവയിൽ രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നതായി മന്ത്രി പറഞ്ഞു. 2020ൽ സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്തു. ഇതിനുശേഷം ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 8 ബില്യൺ ഡോളറിലെത്തി. അടുത്ത ദശകത്തിൽ ഇത് 45 ബില്യൺ ഡോളറിലെത്തും-മന്ത്രി പറഞ്ഞു. 2026ൽ ഇന്ത്യ ‘വ്യോമിത്ര’ എന്ന റോബോട്ട് ഉൾപ്പെടുന്ന ക്രൂ-രഹിത ബഹിരാകാശ ദൗത്യം ഏറ്റെടുക്കുമെന്നും തുടർന്ന് 2027ൽ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India’s ₹33,000 crore battery energy storage market is booming. Learn about the three key companies—Tata Power, Acme Solar, and Bondada Engineering—leading this growth.