മാലിദ്വീപിന്റെ  ഏറ്റവും വലിയ ടൂറിസം വിപണികളിൽ ഒന്നാണ് ഇന്ത്യയെന്ന് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യയുമായി വിശാലമായ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് മാലിദ്വീപ്  പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു.അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയ മാലിദ്വീപ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമ്മു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ടൂറിസം മേഖലയിൽ മാലിദ്വീപ് കൂടുതൽ ആശ്രിയിക്കുന്ന രാജ്യമാണ് ഇന്ത്യ.ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ മുയ്സു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെയുള്ള പ്രതിഷേധ സൂചകമായി മാലിയിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിരുന്നു. മന്ത്രിമാരെ ഉടൻ സസ്‌പെൻഡ് ചെയ്ത് ഇന്ത്യയിലേക്കുള്ള യാത്ര പ്രസിഡന്റ് മൊയ്സു പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയും മാലിദ്വീപും യു.പി.ഐയുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിക്കും.ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ യു.പി.ഐ പേയ്മെന്റ് സംവിധാനം മാലിദ്വീപിലും നടപ്പാക്കും. രൂപേ കാർഡ് മാലിയിൽ പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചു.മാലി നേരിടുന്ന നിലവിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ സഹായകമായ ഒരു ബൈലാറ്ററൽ കറൻസി സ്വാപ്പ് ഉടമ്പടിയെന്ന നിലയിൽ 400 മില്യൺ യുഎസ് ഡോളർ കൂടാതെ 30 ബില്ല്യൺ ഇന്ത്യൻ രൂപയുടെ പിന്തുണ നൽകുന്നതിന് നന്ദി പ്രകടിപ്പിച്ചു.  

2014-ലെ മാലെയിലെ ജലപ്രതിസന്ധിയിലും കൊറോണക്കാലത്തും  ഇന്ത്യ നൽകിയ സഹായത്തിനും നന്ദി അറിയിച്ചു.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ, റോഡ് ശൃംഖലകൾ, കായിക സൗകര്യങ്ങൾ, സ്കൂളുകൾ, ജലസംവിധാനം എന്നിവ ഉൾപ്പെടെ വികസന പങ്കാളിത്തത്തിനായി ഒന്നിച്ച് പ്രവർത്തിക്കും.ബാംഗ്ലൂരിൽ മാലദ്വീപ് കൗൺസിലേറ്റ് തുറക്കൽ, ദ്വീപിലെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ സഹായത്തോടെ നടന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ ഗൃഹപദ്ധതികൾ എന്നിവ ത്വരിതപ്പെടുത്തും.

വികസനത്തിനും സമാധാനത്തിനും  ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.ജനാധിപത്യരാജ്യമായ മാലിദ്വീപ് ഇന്ത്യൻ മഹാസുദ്രത്തിന്റെ  സമാധാനത്തിനും സ്ഥിരതയ്ക്കും വളരെ പ്രധാനമാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യ, കടൽ സുരക്ഷാ മേഖലയിലെ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ചരിത്രപരവും നൂറ്റാണ്ടുകളുടെ പഴക്കം ഉള്ളതുമാണെന്ന് മുയ്സു ചൂണ്ടിക്കാട്ടി. 

Prime Minister Narendra Modi reaffirmed India’s commitment to Maldives during a meeting with President Mohamed Muizzu, discussing regional security, infrastructure projects, and expanding cooperation in tourism, trade, and defence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version