ഇന്ത്യയിലെ മുൻനിര SUV നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ 1-ാം നമ്പർ വിൽപ്പന കാറായ ടാറ്റ പഞ്ചിന്റെ പ്രത്യേക പതിപ്പായ കാമോ അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, പ്രീമിയം അപ്ഹോൾസ്റ്ററി എന്നിവ പുതിയ പതിപ്പിനെ ശ്രദ്ധയമാക്കുന്നു. മാത്രമല്ല വയർലെസ് ആൻഡ്രോയിഡ് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റെ് സിസ്റ്റവും ഉണ്ട്. വയർലെസ് ചാർജർ, റിയർ എസി വെന്റുകൾ, വേഗതയേറിയ സി-ടൈപ്പ് യുഎസ്ബി ചാർജർ, ആംറെസ്റ്റോടുകൂടിയ ഗ്രാൻഡ് കൺസോൾ എന്നിങ്ങനെയുള്ള കംഫർട്ട്-ടെക് ഫീച്ചറുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. 8,44,900 ലക്ഷം രൂപ (എക്സ്-ഷോറൂം ന്യൂഡൽഹി) എന്ന ആകർഷകമായ പ്രാരംഭ വിലയിൽ ലഭ്യമായ പഞ്ച് കാമോ ഇപ്പോൾ ടാറ്റ മോട്ടോഴ്സിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
ടാറ്റ പഞ്ച് സിഎഎംഒ (കാമോ) പതിപ്പ് ലോഞ്ച് ചെയ്തുകൊണ്ട് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശ്രീ വിവേക് ശ്രീവത്സ പറഞ്ഞു, ”2021 ഒക്ടോബറിൽ പുറത്തിറക്കിയതു മുതൽ തന്നെ പഞ്ച് രൂപകൽപ്പന കൊണ്ടും വൈവിധ്യം കൊണ്ടും വളരെയധികം അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. വമ്പിച്ച ജനപ്രീതി കാരണം ടാറ്റ പഞ്ച് എല്ലാ സെഗ്മെന്റു്കളിലെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറി. ജനപ്രിയ ആവശ്യപ്രകാരം, ഞങ്ങൾ പഞ്ചിന്റെ മറ്റൊരു പരിമിതമായ CAMO (കാമോ) പതിപ്പ് വീണ്ടും അവതരിപ്പിക്കുന്നു.
2021 ജിഎൻക്യാപ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിൽ അഭിമാനകരമായ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സബ്-കോംപാക്റ്റ് എസ്യുയായി പഞ്ച് ഉയർന്നു നിൽക്കുന്നു. കരുത്തുറ്റ രൂപകൽപന, 187 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വൈവിധ്യമാർന്ന ഇന്ത്യൻ വഴികളെ അനായാസം കടന്നുപോകാനുള്ള കഴിവ് എന്നിവയിലൂടെ പഞ്ച് വൻ ഡ്രൈവിംഗ് അനുഭവം നൽകുന്നു.
വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷവും 34 മാസത്തിനുള്ളിൽ 4 ലക്ഷവും കടന്നിരിക്കുകയാണ് കാറിന്റെ വിൽപ്പന. പെട്രോൾ, ഡ്യുവൽ സിലിണ്ടർ സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിനുകൾക്കൊപ്പം ലഭ്യമായ പഞ്ച് ഓരോ ഉപഭോക്താവിന്റെയും വ്യത്യസ്തമായ മുൻഗണനകൾ നിറവേറ്റുന്നുവെന്ന് ടാറ്റ പറയുന്നു.
Tata Motors launches the limited CAMO edition of Tata Punch, featuring a bold Seaweed Green colour, new infotainment system, wireless charging, and premium SUV features, priced at INR 8,44,900.