പതിനാറായിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഫുഡ് കോറിഡോ‍ർ സ്ഥാപിക്കാൻ ഇന്ത്യയും യുഎഇയും ധാരണയായി. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കുള്ള ആദ്യ പടിയാണ് ഈ നിക്ഷേപം. രണ്ട് വ‍‍ർഷത്തിനുള്ളിൽ ഫുഡ് പാ‍‍ർക്ക്നി ക്ഷേപം വിപുലമാക്കും. ഇന്ത്യൻ ക‍ർഷകരുടെ പങ്കാളിത്തത്തോടെ ഉയ‍ർന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ നി‍ർമിക്കാൻ ഭക്ഷ്യസംസ്കൃത വിപണിയെ സജ്ജമാക്കി അവ യുഎഇയിൽ വിൽപന നടത്തുമെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പന്ത്രണ്ടാമത് ഇന്ത്യ-യുഎഇ ഹൈ ലെവൽ ടാസ്ക്ഫോഴ്സിനു ശേഷം മാധ്യമ പ്രവ‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഫുഡ് പാ‍ർക്ക് ലോജിസ്റ്റിക്വഴി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കും. കേന്ദ്ര സ‍ർക്കാറിനൊപ്പം സംസ്ഥാന സ‍‍ർക്കാറുകളുടേയും പങ്കാളിത്തം പദ്ധതിയിൽ ഉറപ്പ് വരുത്തും. ഇരുരാജ്യങ്ങളും ഡാറ്റാ സെന്റ‍ർ, ആ‍‍ർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിന്യൂവബിൾ എനെ‍‍ർജി, സോളാ‍ർ-വിൻഡ് പവർ തുടങ്ങിയ മേഖലകളിൽ പരസ്പര നിക്ഷേപം കൊണ്ട്വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ നിക്ഷേപ സൗഹാ‍ർദത്തിനായി ഇരു രാജ്യങ്ങളിലും ഓഫീസുകൾ ആരംഭിക്കും. യുഎഇ ഇതിനായി സ്ഥലം വിട്ടു നൽകും. ഡൽഹിയിൽ യുഎഇ നിക്ഷേപ ഓഫീസിനായി ഇന്ത്യയും സ്ഥലം സൗജന്യമായി നൽകും. ഇതിലൂടെ ഇരു രാജ്യങ്ങൾക്കിടയിൽ നിക്ഷേപ വിവരങ്ങൾ കൈമാറുന്നതിൽ ഏകീകരണം വരുമെന്നും അതിലൂടെ പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ പുതിയ ക്യാംപസ് ദുബായിൽ തുടങ്ങാനും ധാരണയായതായി ഗോയൽ അറിയിച്ചു. ഐഐഎഫ്ടിയുടെ ഇന്ത്യയ്ക്ക്പുറത്തുള്ള ആദ്യ ക്യാംപസ് കൂടിയാണിത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധം വ‍ർധിപ്പിക്കാൻ 2013ലാണ് ജോയിന്റ് ടാസ്ക് ഫോഴ്സ് ആരംഭിച്ചത്. ഇന്ത്യയുടെ മൂന്ന് ശതമാനം ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെൻ്റ് യുഎഇയിൽ നിന്നാണ്.

The UAE commits USD 2 billion to establish food processing facilities in India, with plans to develop a food corridor and enhance trade between both nations within 2-2.5 years.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version