ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഓടുന്ന ട്രക്കുമായി വാണിജ്യ വാഹന
നിർമാതാക്കളായ അശോക് ലെയ്ലാൻ്റ്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി
പ്രാബല്യത്തിൽ കൊണ്ടു വരാനാണ് നീക്കമെന്ന് ലെയ്ലാൻ് പ്രതിനിനിധി
അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന്
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംബഷൻ എഞ്ചിൻ ട്രക്കുക നിർമിക്കാൻ
ധാരണയായിരുന്നു.
ഹൈഡ്രജൻ ട്രക്കുകൾ ആദ്യഘട്ടത്തിലാണ്. കൂടുതൽ മെച്ചപ്പെട്ട ടെക്നോളജി
കൊണ്ട് വരാൻ തങ്ങൾ പരിശ്രമത്തിലാണെന്ന് ലെയ്ലാൻ്റ് പ്രതിനിധി പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ രണ്ട് വർഷം വരെ സമയമെടുക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്യൻ ഇ മൊബിലിറ്റിക്ക് 150 കോടിയുടെ ഇ ട്രക്കുകൾ നൽകാനുള്ള റെക്കോർഡ് കരാറിനു ശേഷമാണ് ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള മുൻനിര കമ്പനിയായ അശോക് ലെയ്ലാൻ്റിന്റെ ഈ ഹൈഡ്രജൻ ചുവടുവെപ്പ്. 2025 മുതൽ ബില്യൺ ഇയ്ക്കുള്ള ട്രക്കുകൾ നൽകിത്തുടങ്ങും.
ഹൊസൂരിലുള്ള ലെയ്ലാൻ്റ് ഫാക്ടറി ഇലക്ട്രിക് ട്രക്കുകൾക്കൊപ്പം ഹൈഡ്രജൻ
അടക്കമുള്ള ഇന്ധനങ്ങൾക്ക് പ്രാധാന്യം നൽകും. ഇത്തരം അയ്യായിരം ട്രക്കുകൾ
നിർമിക്കാൻ സജ്ജമായ പ്ലാൻ്റ് ആണ് ഹൊസൂരിലേത്. ഇത് കൂടാതെ ലക്നൌവിലെ പുതിയ
പ്ലാൻ്റും ഇലക്ട്രിക് ബസുകൾക്കൊപ്പം ഹൈഡ്രജനും മുൻഗണന നൽകുമെന്ന്
പ്രതിനിധി അറിയിച്ചു.
Ashok Leyland secures a ₹150 crore order for electric trucks from Billion Electric and advances hydrogen-powered trucks for commercial launch. Learn about their innovative efforts in electric and alternative fuel vehicles.