മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിനെതിരെ കൂടുതൽ കേസുകൾ. അമേരിക്കയിലെ ഡെലാവറിൽ ചാർജ് ചെയ്ത കേസിൽ യുഎസിലെ സഹോദരസ്ഥാപനങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി ഫണ്ട് കൈമാറി എന്നാണ് ആരോപണം.
കടം നൽകാനുള്ളവർക്ക് നൽകാതെ വൈറ്റ് ഹാറ്റ് എഡുക്കേഷൻ സൊസൈറ്റി എന്ന സ്ഥാപനം വഴി പണം കടത്തി എന്നാണ് കേസ്. അഞ്ച് കോടിയിലധികം രൂപ
നിയമവിരുദ്ധമായി കടത്തിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
9000 കോടി നൽകാനുണ്ടെന്ന് കാണിച്ച് ബൈജൂസും കടം നൽകിയവരും തമ്മിലുള്ള നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഈ കേസ്. 4400 കോടി രൂപ കയ്യിലുണ്ടായിട്ടും അത് വിട്ടുനൽകാൻ ബൈജൂസ് തയ്യാറാകുന്നില്ല എന്ന് കടം നൽകിയവർ ആരോപിക്കുന്നു. ഈ കേസ് കൂടാതെ ബൈജൂസിന്റെ പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് കേസുകൾ കൂടി ഡെലാവറിൽ നിലവിലുണ്ട്.
യുഎസ് നിയമപ്രകാരം പാപ്പരത്ത ഹർജി പരിഗണനയിൽ ഇരിക്കെ നടത്തുന്ന
പണമിടപാടുകൾക്ക് കോടതിയുടെ അംഗീകാരം ആവശ്യമാണ്. ഈ നിയമം മറികടന്നാണ് ബൈജൂസ് ഇടപാടുകൾ നടത്തുന്നത് എന്നാണ് വാദിഭാഗത്തിന്റെ വാദം.
യുഎസ് ക്യാപ്പിറ്റൽ മാർക്കറ്റിൽ പ്രവർത്തിക്കാനായി രൂപീകരിച്ച ബൈജൂസ് ആൽഫ എന്ന കമ്പനിയും നിയമക്കുടുക്കിലാണ്. ഇതിലെ ഫണ്ട് തങ്ങൾക്ക് കൈമാറണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.
Byju’s faces legal challenges in the U.S. over allegations of illegal fund transfers and disputes with creditors. Learn about the $1.2 billion lawsuit and bankruptcy issues.