അതിവേഗം കൊണ്ടാണ് സാധാരണ ട്രെയിനുകൾ വാർത്തകളിൽ ഇടം പിടിക്കാറ്. എന്നാൽ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന വിശേഷണമുള്ള ഒരു തീവണ്ടി
ഇന്ത്യയിലുണ്ട്-നീലഗിരി മൌണ്ടൻ ട്രെയിൻ. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള 45 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ ട്രെയിനിന് അഞ്ച് മണിക്കൂർ വേണം.

എന്തിനിത്ര താമസം?
ഭൂപ്രകൃതി തന്നെയാണ് ഇതിലൂടെയുള്ള യാത്ര ദുഷ്ക്കരമാക്കുന്നത്. എന്നാൽ
ചുറ്റിലുമുള്ള മനോഹരമായ മലനിരകളും കാടും ചായത്തോട്ടങ്ങളും ആ കഷ്ടപ്പാട്
നമ്മളെ അറിയിക്കുകയേ ഇല്ല. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾക്കൊള്ളുന്ന ഈ ട്രെയിൻ റൂട്ട് നിരവധി തുരങ്കങ്ങളിലൂടെയും നൂറ് കണക്കിന് പാലങ്ങളിലൂടെയും കടന്നു പോകുന്നു. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള പാത നീലഗിരിയുടെ എല്ലാ വശ്യതയും നിറഞ്ഞതാണ്.

വിന്റേജ് ബ്യൂട്ടി
വിന്റേജ് ലുക്കിൽ മരത്തിൽ നിർമിച്ച ട്രെയിൻ ഭൂതകാലത്തിന്റെ ഓർമകൾ
പേറുന്നു. 1854ൽ മുതൽ ഈ റെയിൽ റൂട്ട് ബ്രിട്ടീഷുകാരുടെ മനസ്സിലുണ്ട്.
എന്നാൽ അന്ന് കടലാസ്സിൽ ഒതുങ്ങിയ പ്ലാൻ യാഥാർത്ഥ്യമായത് 1891ലാണ്. 1908ൽ നിർമാണം പൂർത്തിയായി. നാല് കോച്ചുകളുള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സിൽ
72ഉം സെക്കൻഡ് ക്ലാസ്സിൽ നൂറ് സീറ്റുകളുമാണ് ഉള്ളത്. 2016ലാണ്
സഞ്ചാരികളുടെ അഭ്യർത്ഥന മാനിച്ച് നാലാമത്തെ കോച്ച് നിർമിച്ചത്.
ചയ്യചയ്യ
ദിൽസേ എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖ് ഖാൻ ചയ്യ ചയ്യ എന്ന പാട്ട് പാടി
നൃത്തം ചെയ്യുന്നത് ഈ ട്രെയിനിനു മുകളിൽ കയറിയാണ്. പാട്ട് വൻ ഹിറ്റ്
ആയതോടെ നീലഗിരി ട്രെയിൻ കയറാൻ മാത്രമായി ആയിരങ്ങൾ ഇങ്ങോട്ട് ഒഴുകിയെത്തി. പിന്നീട് റെയിൽവേ ഊട്ടി സ്റ്റേഷനിൽ ‘കോച്ച്റ്റീരിയ’ എന്ന തീം ബേസ്ഡ് കഫ്റ്റീരിയയും മറ്റ് നിരവധി വികസനങ്ങളും കൊണ്ട് വന്നു.

കാര്യം ഷാരൂഖ് ചയ്യ ചയ്യ പാടിയാടി തകർത്തെങ്കിലും വിനോദസഞ്ചാരികൾ
ട്രെയിനിനു മുകളിൽ കയറി ഡാൻസ് ചെയ്യാമെന്ന് വ്യാമോഹിക്കേണ്ട. പിടി വീഴും.
ടിക്കറ്റ് എടുത്തോ, തീർന്നു പോകും
ഐആർസിടിസി വെബ്സൈറ്റ് വഴി നീലഗിരി മൌണ്ടൻ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അവധിക്കാലങ്ങളിൽ ടിക്കറ്റുകൾ പെട്ടെന്ന് തീർന്നു പോകും. അത് കൊണ്ട് യാത്ര പോകുന്നതിനും കുറച്ച് മുൻപേ തന്നെ ബുക്ക് ചെയ്യുന്നതാണ്
നല്ലത്.
Discover the Nilgiri Mountain Railway, India’s slowest train. A UNESCO World Heritage ride offering breathtaking views from Mettupalayam to Ooty through lush landscapes.