സ്വയം കാശുണ്ടാക്കി രാജ്യത്തെ ഏറ്റവും വലിയ പണക്കാർക്കൊപ്പമെത്താൻ എത്ര വർഷം വേണം? ഇരുപത്? അതോ മുപ്പതോ? 9000 കോടി ആസ്തിയേക്കെത്താൻ
ഇതിന്റെയൊന്നും പകുതിയുടെ പകുതി പോലും സമയം വേണ്ടി വന്നില്ല പേൾ കപൂർ എന്ന ടെക് പുലിക്ക്, അതും 27 വയസ്സിൽ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ ബിസിനസ് ലോകത്തെ വയസ്സിന്റെ മാമൂലുകളെ കടപുഴക്കുന്നു. ആ വളർച്ച ടെക്-റിയൽ എസ്റ്റേറ്റ് ലോകത്തെ അതികായൻ എന്ന നിലയിലേക്ക് ഉയരുന്നു.
എളിയ തുടക്കം
പഞ്ചാബിലെ ഇടത്തരം കുടംബത്തിൽ ജനിച്ച കപൂർ ചെറുപ്പം മുതലേ ടെക്നോളജിയിൽ തത്പരനായിരുന്നു. സ്കൂൾ കാലം മുതൽക്കു തന്നെ കപൂർ കമ്പ്യൂട്ടർ ടെക്കിലും ഇൻവെസ്റ്റെമെന്റ് ബാങ്കിങ്ങിലും പ്രാവീണ്യം നേടി. ലണ്ടണിലെ പ്രശസ്തമായ ക്വീൻ മേരി യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ കപൂർ അക്കാലത്ത് ബ്ലോക്ക് ചെയിൻ-ഫിനാൻസ് രംഗത്തേക്ക് പ്രവേശിച്ചു. അത് പുതിയ തുടക്കതിലേക്കുള്ള കാൽവെപ്പായി.
വളർച്ച
2019ൽ പഠനം പൂർത്തിയാക്കിയ കപൂർ റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, വിദ്യാഭ്യാസ
രംഗങ്ങൾക്കൊപ്പം കാർബൺ ഫൂട്ട്പ്രിന്റ് രംഗത്തും സംരംഭക മികവ് തെളിയിച്ചു.
2023ൽ പേൾ കപൂർ യുകെ കേന്ദ്രീകരിച്ച് സൈബർ 365 എന്ന സംരംഭം ആരംഭിച്ചു. ബ്ലോക് ചെയിൻ ടെക്നോളജിയിലും സൈബർസെക്ക്യൂരിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ഫിനാൻസ്-ഹെൽത്ത് കെയർ രംഗത്തെ നൂതന ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഒരു മാർക്കറ്റ് റെഡി പ്രൊഡക്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് തന്നെ വെഞ്ച്വർ ക്യാപിറ്റലിൽ ഫണ്ടുയർത്തിയും സൈബർ 365 ശ്രദ്ധ നേടി. എസ്ആർഎഎം ആൻഡ് എംആർഎഎം പോലുള്ള കമ്പനികൾ കൂറ്റൻ ഫണ്ടാണ് സൈബർ 365ൽ നിക്ഷേപിച്ചത്. കപൂറിന്റെ നൂതന ആശയങ്ങളും അദ്ദേഹം ഒരുക്കിയ മികച്ച ടീമുമാണ് നിക്ഷേപകരെ ആകർഷിച്ചത്.
പുതിയ ആശയങ്ങൾ
2024ൽ 9130 കോടി രൂപയാണ് കപൂറിന്റെ ആസ്തി. സൈബർ 365 അതിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഇത്തരമൊരു വലിയ സംഖ്യയിൽ എത്തി നിൽക്കുന്നു എന്നത് ആശ്ചര്യകരമാണ്. ഇന്ത്യയ്ക്കും പുറത്തും ടെക് രംഗത്ത് വലിയ മാറ്റങ്ങൾ
കൊണ്ടുവരാവുന്ന പുതിയ ഉദ്യമങ്ങളിലേക്കുള്ള പ്രയാണത്തിലാണ് പേൾ കപൂർ.
കപൂറിന്റെ സംരംഭക നേട്ടങ്ങൾ ലക്ഷക്കണക്കിന് പുതുസംരംഭകർക്ക് മാതൃകയും
പ്രചോദനവുമാണ്.
സിമ്പിൾ ആൻഡ് ഹമ്പിൾ
ഇട്ടു മൂടാനുള്ള പണമുണ്ടെങ്കിലും ലളിതമായ ജീവിതരീതിയാണ് കപൂർ പിന്തുടരുന്നത്. സംരംഭകലോകത്ത് മാനസിക ആരോഗ്യത്തിനും വർക്ക് ലൈഫ്
ബാലൻസിനും അദ്ദേഹം പ്രാമുഖ്യം നൽകുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റ്
മാധ്യമങ്ങളിലൂടെയും സംരംഭകത്വത്തിനു വേണ്ട ഉൾക്കാഴ്ചകൾ അദ്ദേഹം നിരന്തരം പങ്ക് വെക്കാറുണ്ട്.
Meet Pearl Kapur, India’s youngest billionaire and founder of Zyber 365 Group. Discover his journey in blockchain and cybersecurity and his advocacy for mental health.