ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. ഗ്രൂപ്പിന്റെ പിന്തുടർച്ചയെപ്പറ്റി ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റ് യോഗമാണ് നോയലിനെ ചെയർമാനായി തെരഞ്ഞെടുത്തത്. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ രത്തൻ ടാറ്റ ട്രസ്റ്റ്, ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയാണ് 67കാരനായ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ സിംഹഭാഗം ഓഹരികളും ഈ ട്രസ്റ്റുകളുടെ കീഴിലാണ്. ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവ‍ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ രണ്ട് ട്രസ്റ്റുകളാണ്.

ടാറ്റാ സൺസിൽ 66 ശതമാനമാണ് ട്രസ്റ്റുകളുടെ ആകെ ഓഹരി. അത്കൊണ്ട് തന്നെ നോയൽ തിരഞ്ഞെടുക്കപ്പെട്ടത് ടാറ്റാ സൺസിനെ സംബന്ധിച്ച് പ്രധാനമാണ്.

നാല് പതിറ്റാണ്ടായി നോയൽ ടാറ്റയ്ക്കൊപ്പമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. യുകെയിലെ സക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഇൻസഡിൽ നിന്നും ഇന്റർനാഷണൽ എക്സിക്യൂട്ടിവ് പ്രോഗ്രാമും പൂർത്തിയാക്കി.

Noel Tata has been unanimously appointed chairman of Tata Trusts, succeeding Ratan Tata. Learn about his leadership, ties to the Mistry family, and future governance of the trusts.

Share.
Leave A Reply

Exit mobile version