Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം

6 July 2026

ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം

6 July 2026

ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി

6 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡ്രൈവറില്ലാ കാറുമായി ടെസ്ല
Automobile

ഡ്രൈവറില്ലാ കാറുമായി ടെസ്ല

ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. പൂ‍ർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നി‍ർമാണം 2026ഓടെ പൂർത്തിയാകും. വിപ്ലവകരമായ മാറ്റം എന്ന് വിശേഷിപ്പിക്കുമ്പോഴും കോടിക്കണക്കിന് ആളുകളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന സംരംഭം കൂടിയാണ് റോബോ ടാക്സികൾ എന്നും വിമർശനമുണ്ട്.
News DeskBy News Desk11 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് മാതൃക ടെസ്ല പുറത്തിറക്കിയത്. പൂ‍ർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നി‍ർമാണം 2026ഓടെ പൂർത്തിയാക്കുമെന്ന് മേധാവി ഇലൺ മസ്ക് പറഞ്ഞു.

മുൻപ് പല തവണ മാറ്റി വെക്കപ്പെട്ട ലോഞ്ചിനായി ടെസ്ല ആരാധകർ കാത്തിരിപ്പിലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ലോഞ്ചിന്റെ ലൈവ് സ്ട്രീം കണ്ടത്.

സ്വയം ഓടുന്ന വാഹനവിപ്ലവത്തിന്റെ ആരംഭമാണ് റോബോ കാറുകൾ. ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ഒന്നാണത്. ഇതിലൂടെ വലിയ സമയലാഭം ആളുകൾക്കുണ്ടാകും. മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് സുരക്ഷിതമാണ് ഇവ. ചിലവും തുച്ഛമാണ്. ബസ്സുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പ് വരുത്താൻ റോബോ കാറുകൾക്കാവും, മസ്ക് പറഞ്ഞു.

പൂർണമായും സ്വയം പ്രവ‍ർത്തിപ്പിക്കുന്ന അൻപത് കാറുകളാണ് ടെസ്ല ചടങ്ങിൽ അണിനിരത്തിയത്. സൈബ‌ർ കാബ് മോഡലിനു പുറമേ മോഡൽ വൈ എന്ന ശ്രേണിയിലുള്ള വാഹനങ്ങളും അണിനിരന്നു.

സ്റ്റിയറിങ് വീലും പെഡലും ഇല്ലാത്ത സൈബർ കാബുകൾ ഇ-കാറുകൾ കൂടിയാണ്. പൂമ്പാറ്റ ചിറക് വിട‍ർത്തിയത് പോലെ തുറക്കുന്ന ഡോറുകളുള്ള റോബോ ടാക്സിയുടെ ഡിസൈൻ സയൻസ് ഫിക്ഷൻ നോവലുകളിൽ ഉള്ള പോലെയാണ്.

ടെസ്ല വിപ്ലവം
സ്വയം ഓടുന്ന വാഹനങ്ങൾ കാലങ്ങളായി ടെസ്ലയുടേയും മസ്കിന്റേയും സ്വപ്നമാണ്. റോബോ ടാക്സിയിലൂടെ ആ വിപ്ലവകരമായ സ്വപ്നമാണ് പൂവണിയുന്നത്. ടെസ്ലയുടെ ഉടമസ്ഥതയിലുള്ള റൈഡ് ഹെയ്ലിങ്ങ് ആപ്പ് വഴിയാകും റോബോ ടാക്സിയുടെ പ്രവ‍ർത്തനം.

പണി പോകുമോ
വാഹന ലോകം വിപ്ലവകരമായ മാറ്റം എന്ന് വിശേഷിപ്പിക്കുമ്പോഴും കോടിക്കണക്കിന് ആളുകളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന സംരംഭം കൂടിയാണ് റോബോ ടാക്സികൾ. സ്വയം ഓടുന്ന ടാക്സി നിറഞ്ഞാൽ അത് ഗതാഗത സംവിധാനത്തെ എത്തരത്തിൽ ബാധിക്കും എന്നതിനെക്കുറിച്ചും ഇത് വരെ പഠനങ്ങൾ നടന്നിട്ടില്ല.

Tesla introduces the “Cybercab,” its fully autonomous robot taxi, marking a new era in driverless transportation. Priced under $30,000, the Cybercab promises innovation and safety for the future of mobility.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം

6 July 2026

ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം

6 July 2026

ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി

6 July 2026

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു

6 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം
  • ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം
  • ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി
  • വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു
  • മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാൻ NPOL

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം
  • ഗൗരി സ്പ്രാറ്റിനെ കുറിച്ചറിയാം
  • ത്രിരാഷ്ട്ര സന്ദർശനത്തിന് മോദി
  • വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു
  • മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാൻ NPOL
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil