ഇന്ത്യയിലെ ഏറ്റവും അധികം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ കുറിച്ച് ചിന്തിക്കുമ്പോൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, അസിം പ്രേംജി തുടങ്ങിയ പേരുകൾ പലപ്പോഴും മനസ്സിൽ വരും. എന്നാലും ലോകത്തിലെ ഏറ്റവും അധികം ചാരിറ്റി ചെയ്ത കോടീശ്വരൻ എന്ന പദവി ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയ്ക്കാണ്. അദ്ദേഹത്തിന്റെ ചാരിറ്റബിൾ സംഭാവനകൾ ഏകദേശം 8,29,734 കോടി രൂപ കവിഞ്ഞു. അദ്ദേഹം ജനിച്ചത് 3 മാർച്ച് 1839  നാണ്. “ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ്” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്തിരുന്നു.

ജംഷഡ്ജി ടാറ്റയുടെ സമാനതകളില്ലാത്ത മനുഷ്യസ്‌നേഹ പാരമ്പര്യം

എഡൽഗിവ് ഫൗണ്ടേഷൻ്റെയും ഹുറൂൺ റിപ്പോർട്ട്  2021 ഉം പ്രകാരം ജംഷഡ്ജി ടാറ്റയുടെ ജീവകാരുണ്യ സംഭാവനകൾ മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ തുടങ്ങിയ നിരവധി മനുഷ്യസ്‌നേഹികളെക്കാൾ കൂടുതലാണ്. അദ്ദേഹത്തിൻ്റെ സംഭാവനകൾ പ്രാഥമികമായി ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ജീവകാരുണ്യ വ്യക്തിയാക്കി മാറ്റി. അദ്ദേഹത്തിൻ്റെ സംഭാവനകൾ ഇന്ത്യയിലെ ജനങ്ങളെ ഇന്നും സേവിക്കുന്ന വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾക്ക് അടിത്തറ പാകി.

ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകൻ

1868-ൽ ജംഷഡ്ജി ടാറ്റ, ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ചു. ഇന്നത് ഏകദേശം 24 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ആദരണീയവുമായ ഒരു കൂട്ടായ്മയായി വളർന്നു. ടാറ്റ ഗ്രൂപ്പ് ഇപ്പോൾ 10 വ്യവസായങ്ങളിലായി 30 കമ്പനികൾ ഉൾക്കൊള്ളുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ വലിയ വ്യാപനവുമുണ്ട് ടാറ്റ ഗ്രൂപ്പിന്. ജംഷഡ്ജി ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് ഇപ്പോഴും  തൻ്റെ അടുത്ത തലമുറയ്ക്ക് സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പാത തെളിയിച്ചു കൊടുത്തിട്ടുണ്ട്.

ടാറ്റയുടെ ജീവകാരുണ്യ പൈതൃകം

ഗുജറാത്തിലെ ഒരു സൊരാസ്ട്രിയൻ പാഴ്സി കുടുംബത്തിലാണ് ജംഷഡ്ജി ടാറ്റ ജനിച്ചത്.  വ്യാവസായികവും സാമൂഹികവുമായ കാര്യങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകികൊണ്ട് ടാറ്റ കുടുംബം ജംഷഡ്ജി ടാറ്റ പകർന്നു നൽകിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടർന്നു.

ജംഷഡ്ജി ടാറ്റ യുടെ സംഭാവനകൾ ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. ജംഷഡ്ജി ടാറ്റയുടെ ജീവകാരുണ്യ പാരമ്പര്യം തുടരുന്നതിൽ ടാറ്റ ഗ്രൂപ്പ് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പര്യായമായി മാറിയിരിക്കുന്നു. അദ്ദേഹം പിന്തുണച്ച സ്ഥാപനങ്ങളിൽ നിന്നും പരിപാടികളിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് ശാശ്വതമായ ഫലമുണ്ട്. സമൂഹത്തിൻ്റെ ഉന്നമനത്തിനായി സമ്പത്ത് ഉപയോഗിക്കാനുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്

ഇന്ത്യയിലെ മുൻനിര ദാതാക്കൾ

ജംഷഡ്ജി ടാറ്റയുടെ സംഭാവനകൾ സമാനതകളില്ലാത്തതായി തുടരുമ്പോൾ, മറ്റ് ഇന്ത്യൻ മനുഷ്യസ്‌നേഹികളും ഈ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജി ഏകദേശം 22 ബില്യൺ യുഎസ് ഡോളർ (1,76,000 കോടി രൂപ) ഇതിനോടകം സംഭാവന ചെയ്തു. ആഗോളതലത്തിലെ മികച്ച മനുഷ്യസ്‌നേഹികളുടെ പട്ടികയിൽ അദ്ദേഹം തൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും  ലോകത്തിലെ മറ്റൊരു വ്യക്തിയും ജംഷഡ്ജി ടാറ്റയുടെ ആജീവനാന്ത സംഭാവനകളുടെ സ്കെയിലിന്റെ അത്രയും എത്തുന്നില്ല.

Jamsetji Tata, founder of the Tata Group, holds the title of the world’s most charitable billionaire, with donations exceeding ₹8,29,734 crore. Learn about his philanthropic legacy in healthcare and education.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version