2014ൽ ബംഗലൂരു ആസ്ഥാനമായാണ് സ്വിഗ്ഗി ആരംഭിച്ചത്. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഭക്ഷ്യവിതരണസ്ഥാപനമായ സ്വിഗ്ഗി ഐപിഒ (പ്രാരംഭ വിൽപന) വഴി 3750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സ്വിഗ്ഗി സ്ഥാപകൻ ശ്രീഹർഷ മജേറ്റിക്ക് ഇന്ത്യയുടെ നവസംരംഭകത്വ ലോകത്ത് പ്രധാന സ്ഥാനമാണുള്ളത്. അദ്ദേഹം വന്ന വഴികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നോക്കാം.
ആന്ധ്ര പ്രദേശിലെ പ്രമുഖ വ്യവസായ കുടുംബത്തിലാണ് ശ്രീഹർഷ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഹോട്ടൽ ബിസിനസ് രംഗത്തായിരുന്നു. ഇത് ചെറുപ്പം തൊട്ടേ ഭക്ഷണത്തിന്റെ ലോകത്തേക്ക് ശ്രീഹർഷ ആകർഷിക്കപ്പെടാൻ കാരണമായി.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മജേറ്റി ഐഐഎമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദവും നേടി.
പഠനത്തിനു ശേഷമുള്ള ലോകസഞ്ചാരമാണ് മജേറ്റിയുടെ ജീവിതം മാറ്റിയത്. പോർച്ചുഗൽ മുതൽ ഗ്രീസ് വരെ 3500 കിലോമീറ്റർ ദൂരം സൈക്കിളിൽ ചുറ്റിയ അദ്ദേഹം, ഹിച്ച്ഹൈക്കിങ്ങിലൂടെ ടർക്കിയിലും കസാക്കിസ്ഥാനിലും കറങ്ങി. ഈ സഞ്ചാരകാലം പിന്നീടുള്ള പല തീരുമാനങ്ങൾക്കും കരുത്ത് പകരുന്ന ഒന്നായിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയ മജേറ്റി ബൻഡ്ൽ എന്ന കൊറിയർ സംരംഭം ആരംഭിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അത് വിജയം കണ്ടില്ല. തളരാതെ പൊരുതിയ മജേറ്റി നന്ദൻ റെഡ്ഢിക്കൊപ്പം ബൻഡ്ലിനെ സ്വിഗ്ഗി എന്ന് റീബ്രാൻഡ് ചെയ്തു. അത് വിജയത്തിന്റെ വലിയ തുടക്കമായി.
2014ൽ ആരംഭിച്ച സ്വിഗ്ഗി ഇന്ത്യയുടെ ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പേരായി. 2022 ആകുമ്പഴേക്കും 87500 കോടിയുടെ ആസ്തിയിൽ സ്വിഗ്ഗി എത്തിച്ചേർന്നു.
ഇന്ത്യയിലെ നവസംരംഭകർക്ക് മാതൃകയായ മജേറ്റിയുടെ ആസ്തി 1400 കോടിയാണ്. എന്നാൽ ഒട്ടും ആഢംബരം ഇല്ലാത്ത ജീവിതശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്.
Sriharsha Majety, co-founder of Swiggy, has become a prominent figure in India’s startup ecosystem. His entrepreneurial journey, from founding Bundl to Swiggy’s SEBI-approved IPO, showcases innovation in food delivery.