ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമാണ് യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബം. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. അൽ നഹ്യാൻ കുടുംബത്തിന്റെ മാത്രമല്ല യുഎഇയുടെ സമ്പത് വ്യവസ്ഥയുടെ തന്നെ സുഭിക്ഷത പേറുന്ന എണ്ണ ശേഖരമാണ് ഇവരുടെ പ്രധാന വരുമാന മാർഗം.
അറബ് ലോകത്തെ തൊഴിലും സ്ഥിരതയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അൽ നഹ്യാൻ കുടുംബത്തെ അറബ് സമ്പത് വ്യവസ്ഥയുടെ നെടുംതൂൺ എന്നാണ് ഫോർബ്സ് മാസിക വിശേഷിപ്പിച്ചത്. യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം. ഫുട്ബോൾ ക്ലബ്ബും എണ്ണ ശേഖരവും മറ്റ് നിരവധി ബിസിനസുകളുമായി അവ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ സ്പെയിസ് എക്സിലും അമേരിക്കൻ ഗായികയും വ്യവസായിയുമായ റൈഹാനയുടെ ഫെന്റി എന്ന ബ്രാൻഡിലും നഹ്യാൻ കുടുംബത്തിന് നിക്ഷേപമുണ്ട്.
പടുകൂറ്റൻ കൊട്ടാരം
4,078 കോടി രൂപ മൂല്യമുള്ള അൽ നഹ്യാൻ കുടുംബത്തിൻ്റെ പ്രസിഡൻഷ്യൽ കൊട്ടാരം മൂന്ന് പെൻ്റഗൺ കെട്ടിടങ്ങളുടെ വലുപ്പത്തിന് തുല്യമാണ്. ബ്രിട്ടൻ ആസ്ഥാനമായ പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഓഹരി ഉടമകൾ കൂടിയായ അൽ നഹ്യാൻ കുടുംബത്തിന് എട്ട് സ്വകാര്യ ജെറ്റുകളും ഉണ്ട്. ലോകത്തിലെ എണ്ണ ശേഖരത്തിൻ്റെ ആറ് ശതമാനത്തോളം ഈ കുടുംബത്തിൻ്റെ കൈവശമാണ്. അതിനാൽ ഈ സമ്പത്തിന്റെയെല്ലാം ആണിക്കല്ല് പെട്രോളിയം വരുമാനത്തിൽ നിന്നാണ്.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (MBZ-Mohamed bin Zayed) ആണ് അൽ നഹ്യാൻ കുടുംബത്തിൻ്റെ തലവൻ. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളും ഉണ്ട്.
അമേരിക്കൻ ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെൻ്റിയിലും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിൻ്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സഹോദരൻ ഷെയ്ഖ് മൻസൂർ എന്നറിയപ്പെടുന്ന ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് നിക്ഷേപമുണ്ട്. പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കു പുറമേ നിരവധി ഫുട്ബോൾ ക്ലബ്ബുകളിലും അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരാണ് മാഞ്ചസ്റ്റർ സിറ്റി.
അബുദാബിയിൽ സ്ഥിതി ചെയ്യുന്ന, 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കസർ-അൽ-വതൻ എന്ന യുഎഇയുടെ പ്രസിഡൻഷ്യൽ കൊട്ടാരം അൽ നഹ്യാൻ കുടംബത്തിന്റേതാണ്. 350,000 ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ച ചാൻഡിലിയറാണ് കൊട്ടാരത്തിലെ ഏറ്റവും ആകർഷണീയമായ വസ്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സഹോദരൻ തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ കുടുംബത്തിൻ്റെ നിക്ഷേപ കമ്പനിയുടെ തലവനാണ്. ഈ നിക്ഷേപ കമ്പനിയുടെ മൂല്യം മാത്രം 235 ബില്യൺ ഡോളർ ആണ്. 110 ബില്യൺ ഡോളഞ ആസ്തിയുള്ള അബുദാബി ഡെവലപ്മെൻ്റൽ ഹോൾഡിംഗ് കമ്പനിയുടെ (ADQ-Abu Dhabi Developmental Holding Company PJSC) ചെയർമാൻ കൂടിയാണ് അദ്ദേഹം .
Discover the wealth and influence of the Al Nahyan royal family, the richest family in the world with a net worth of $305 billion. Their wealth comes from vast oil reserves and global investments, including stakes in Tesla, SpaceX, Fenty, and Manchester City Football Club. Learn more about their business empire, luxurious palace, and global impact.