ബിവൈഡി സീൽ ഇലക്ട്രിക് സ്‌പോർട്‌സ് കാർ സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി യുവ സംരംഭക. മിഷ്‌ലക് ബ്രൈഡൽ സ്റ്റുഡിയോ എന്ന സംരംഭത്തിന്റെ ഉടമയായ ലക്ഷ്മി കമൽ എന്ന 21 വയസ്സുകാരിയാണ് വാഹനം സ്വന്തമാക്കിയത്. അടുത്തിടെ ഒരു വീഡിയോ വ്ലോഗിൽ ലക്ഷ്മി പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു.

ബിവൈഡിയുടെ ഈ ഇലക്ട്രിക് സെഡാൻ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൽ കോസ്‌മോസ് ബ്ലാക്ക് നിറത്തിലുള്ള സീലിൻ്റെ ‘പ്രീമിയം’ വകഭേദമാണ് ലക്ഷ്മി വാങ്ങിയത്. ഒരു ചാർജിന് 650 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മോഡലാണിത്. 51 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓൺറോഡ് വില.

https://youtu.be/taxyFhYRuLw

കമ്പനിയുടെ കൊച്ചിയിലെ ഡീലർമാരായ BYD EVM സൗത്ത്‌കോസ്റ്റിൽ നിന്നാണ് സംരംഭക തൻ്റെ പുതിയ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രാമിൽ  ഡെലിവറി വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. 21 വയസ്സിനിടിയ്ക്ക് ഇത്ര വില കൂടിയ വാഹനം വാങ്ങാനായ ലക്ഷ്മിയുടെ കഴിവിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം എന്നാണ് ഒരു കമൻ്റ്. ‘ BYD + സ്‌പോർട്‌സ് മോഡ് = ബൂം’ എന്നും ഒരു കമന്റ് കാണാം..

സീൽ പ്രീമിയത്തിന് റെയർ മോട്ടോർ ആണ് വരുന്നത്. ഇത് 312 എച്ച്പിയും 360 എൻഎമ്മും സൃഷ്ടിക്കാൻ പര്യാപ്തമാണ്. എളുപ്പത്തിൽ ഓടിക്കാവുന്ന മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇലക്ട്രിക് സെഡാൻ മികച്ച സ്പോർട്ടിങ് അനുബവം നൽകുന്നു.

ഈ വർഷം മാർച്ചിലാണ് BYD സീൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഉയർന്ന വില വരുന്ന ശ്രേണിയിലായിട്ടും ആദ്യ 15 ദിവസത്തിനുള്ളിൽ 500ലധികം ബുക്കിംഗുകളാണ് സീലിന് ലഭിച്ചത്. മൂന്ന് വേരിയൻ്റുകളിൽ ‘ഡൈനാമിക്’ വേരിയൻ്റിനൊപ്പം ഒരു ചെറിയ 61.44 kWh ബാറ്ററി പായ്ക്കും ലഭിക്കും. മറ്റ് രണ്ട് വേരിയൻ്റുകളിലും 82.56 kWh യൂണിറ്റുകളാണ് വരുന്നത്.

ഡിസൈൻ
എയറോഡൈനാമിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സീലിന്റെ ഡിസൈൻ ആകർഷകവും ആധുനികവുമാണ്. 4800 എംഎം നീളം, 1875 എംഎം വീതി, 1460 എംഎം ഉയരം എന്നിങ്ങനെയാണ് വാഹനത്തിന്റെ ഡൈമൻഷൻസ്.  BYDയുടെ “ഓഷ്യൻ ഈസ്‌തെറ്റിക്‌സ്” എന്ന തീം പിന്തുടരുന്നതാണ് കാറിൻ്റെ രൂപകൽപ്പന. കൂപ്പെ പോലുള്ള റൂഫ്‌ലൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, കണ്ണഞ്ചിപ്പിക്കുന്ന LED ലൈറ്റിംഗ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ സീലിനെ വേറിട്ട് നിർത്തുന്നു. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിഷ വാഹനം ഇന്ത്യയിൽ ലഭ്യമാണ്.

ആധുനിക സവിശേഷതകൾ നിറഞ്ഞ പ്രീമിയം അനുഭവം പ്രദാനം ചെയ്യുന്നന്നാതാണ് സീലിന്റെ ഇൻ്റീരിയഞ. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം കറക്കാവുന്ന തരത്തിലാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്രൈവർക്കുള്ള ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രിസ്റ്റൽ ടോഗിൾ ഡ്രൈവ് സെലക്ടർ എന്നിവയും ഉണ്ട്.

മെമ്മറി ഫംഗ്ഷനോടുകൂടിയതും 8വേ ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്നതുമായ ഡ്രൈവർ സീറ്റ് ആണ് സീലിനുള്ളത്. വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 50 ലിറ്റർ ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക്) എന്നിവയാണ് മറ്റ് സവിശേഷതകൾ.

10 എയർബാഗുകൾ ഉള്ള സീൽ സുരക്ഷയിലും മുൻപന്തിയിലാണ്. എബിഎസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് വൈപ്പറുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുമുണ്ട്. ADAS സ്യൂട്ടിനൊപ്പം വരുന്ന സീൽ യൂറോ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്.

Lakshmi Kamal, a young entrepreneur and owner of Mishlak Bridal Studio, becomes the first woman in the state to own a BYD Seal electric sports car. She purchased the ‘Premium’ variant, known for its high performance and advanced features, at Rs 51 lakh on-road in Kochi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version