സുനീറ മദനി ഈ പേര് അധികമാര്‍ക്കും പരിചയമുണ്ടാവാന്‍ സാധ്യതയില്ല. ബിസിനസ് ലോകത്ത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും നമ്മുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന വനിതാ സംരംഭകരുടെ വിജയഗാഥകൾ നിരവധി കേട്ടിട്ടില്ലേ? അതിൽ ഒരാൾ ആണ് സുനീറയും. തന്റെ 34ാം വയസ്സില്‍ ഇവരുണ്ടാക്കിയ സ്വയം സഹായ സംഘടന ഇപ്പോള്‍ ലോകത്താകെ വലിയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവര്‍ ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നത്. സുനീറ തന്റെ ബില്യണ്‍ ഡോളര്‍ ബിസിനസ് ആരംഭിച്ചത് യുഎസ്സിലാണ്.

സുനീറ 2014ല്‍ ആരംഭിച്ച കമ്പനിയാണ് സ്റ്റാക്‌സ്. ഇതിന്റെ വിജയം പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരന്‍ സാല്‍ റഹ്‌മത്തുള്ളയ്‌ക്കൊപ്പമാണ് ഈ കമ്പനി സുനീറ ആരംഭിച്ചത്. സ്റ്റാക്‌സ് ഒരു പേമെന്റ് പ്ലാറ്റ്‌ഫോമാണ്. എല്ലാമാസവും ഇവര്‍ ഒരു നിശ്ചിത നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കും. സെയില്‍സിന്റെ ഒരു ശതമാനത്തിന് പകരം ഇവര്‍ കൊണ്ടുവന്ന രീതിയായിരുന്നു ഇത്. പുതിയ സംവിധാനം വേഗത്തില്‍ ആളുകള്‍ക്കിടയില്‍ ക്ലിക്കായി. 300-ലധികം ആളുകൾക്ക് ജോലി നൽകുന്ന ഈ കമ്പനി കഴിഞ്ഞ എട്ട് വർഷത്തിനിടെ 23 ബില്യൺ ഡോളറിൻ്റെ ഇടപാടുകൾ പൂർത്തിയാക്കി.

അവളുടെ മാതാപിതാക്കൾ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് കുടിയേറിയവരായിരുന്നു. കഫേകളും കൺവീനിയൻസ് സ്റ്റോറുകളും ഉൾപ്പെടെ നിരവധി ബിസിനസുകൾ  നടത്തിയിരുന്നവർ ആയിരുന്നു ഇവർ. എങ്കിലും അവയിൽ മിക്കതും പരാജയപ്പെടുക ആയിരുന്നു. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിനാൻസിൽ ബിരുദം നേടിയ ശേഷം സുനീറ അറ്റ്‌ലാൻ്റ ആസ്ഥാനമായുള്ള പേയ്‌മെൻ്റ് പ്രൊസസറായ ഫസ്റ്റ് ഡാറ്റയുടെ സെയിൽസ് റെപ്രസൻ്റേറ്റീവായി ബിസിനസ്സ് ഉടമകൾക്ക് പേയ്‌മെൻ്റ് സിസ്റ്റം ട്രേഡ് ചെയ്തിരുന്നു.  അവിടെ നിന്നാണ് ശതമാനക്കണക്ക് അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ ഇല്ലാതാക്കുക എന്ന ആശയം അവളുടെ ഉള്ളിൽ ജ്വലിച്ചത്. തുടർന്ന്  ഈ ആശയവുമായി സുനീറ 12 ബാങ്കുകളിലെ സൂപ്പർവൈസർമാരെ സമീപിച്ചുവെങ്കിലും അവർ അത് നിരസിച്ചു. ഇതോടെ സുനീറയും സഹോദരനും ചേര്‍ന്ന് തങ്ങളുടെ ആറ് മാസത്തെ ശമ്പളം ചേര്‍ത്ത് വെച്ചു.

നിരവധി കമ്പനികളെ നേരിട്ട് പോയി കണ്ട് ഇവര്‍ താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് നിരവധി ഉപഭോക്താക്കളെ അവർക്ക് ലഭിച്ചു. ഇതിനിടയിൽ 145 കോടിയുടെ ഒരു ഓഫറിൽ ഇവരുടെ സ്റ്റാക്‌സ് വാങ്ങാനായി ആളുകൾ വന്നിരുന്നു. എന്നാല്‍ സുനീറ അതിനെ തള്ളി. പിന്നീട് അഞ്ച് കോടിയുടെ വായ്പ എടുത്ത് ഇവർ ബിസിനസ് വിപുലീകരിച്ചു. ഇന്ന് ഒരു ബില്യണിലധികം മൂല്യം ഈ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 263ദശലക്ഷം ഡോളർ ആണ് കഴിഞ്ഞ വര്‍ഷം ഈ കമ്പനി സ്വരൂപിച്ചത്.

Discover Suneera Madhani’s inspiring journey from immigrant roots to building Stax, a billion-dollar payment processing company. Learn how her vision and perseverance transformed the industry and empowered female entrepreneurs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version