നവരാത്രിയുടെ ഒൻപതാം നാൾ ആയുധപൂജ ആചരിച്ചു വരുന്നു. നവരാത്രി ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. തൊഴിലുപകരണങ്ങളും വാഹനവുമെല്ലാം ആചാരത്തിന്റെ ഭാഗമായി ആളുകൾ പൂജയ്ക്ക് വെക്കുന്നു. അധികം ആളുകൾക്കും ഈ തൊഴിലുപകരണങ്ങളും വാഹനങ്ങളുമെല്ലാം വളരെ കുറച്ചേ കാണൂ. എന്നാൽ എം.ടി.ബി. നാഗരാജ് എന്ന ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ കാര്യം അങ്ങനെയല്ല. കോടിക്കണക്കിന് രൂപ വില വരുന്ന ആഡംബര സെഡാനുകളും എസ്യുവികളും സൂപ്പർകാറുകളുമാണ് അദ്ദേഹം പൂജയ്ക്ക് വെച്ചത്. അതിന്റെ വീഡിയോയും ബിജെപി എംഎൽഎ ഓൺലൈനിൽ പോസ്റ്റ് ചെയ്തു.
നാഗരാജിൻ്റെ ശേഖരത്തിൽ നിന്നുള്ള കാറുകളാണ് വീഡിയോയയിൽ ഉള്ളത്. അദ്ദേഹത്തിന്റെ കൈവശമുള്ള മുഴുവൻ കാറുകളും പൂജയ്ക്ക് വെക്കാൻ ധാരാളം സമയം ചെലവാകും എന്നത് കൊണ്ടാണ് ചില കാറുകൾ മാത്രം തിരഞ്ഞെടുത്തത്. നാഗരാജിൻ്റെ ഏറ്റവും ചെലവേറിയ വാഹനമായ റോൾസ് റോയ്സ് ഫാൻ്റം സീരീസ് VIII ആണ് വീഡിയോയിൽ ആദ്യം ഉള്ളത്. 12 കോടിയിലധികം വില വരുന്ന ഈ കാർ ആഡംബരത്തിന്റെ അവസാന വാക്കാണ്. വെള്ള നിറത്തിലുള്ള മനോഹരമായ ഷേഡിൽ പൂർത്തിയാക്കിയ റോൾസ് റോയ്സിൽ ബ്രഷ്ഡ് വെള്ളി ബോണറ്റുമുണ്ട്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി12 എഞ്ചിനും 563 ബിഎച്പി കരുത്തും 900എൻഎം ടോർക്കുമുള്ള മോട്ടോറും ഈ കാറിന് കരുത്ത് പകരുന്നു.
ബ്രില്യൻ്റ് ബ്ലൂ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ ആണ് പൂജയ്ക്ക് വെച്ച രണ്ടാമത്തെ വാഹനം. ഫെരാരിയുടെ മിഡ് എഞ്ചിൻ വി8 മോഡലാണ് എഫ്8 ട്രിബ്യൂട്ടോ. 3.9 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 എഞ്ചിനാണ് ഇതിനുള്ളത്. 710 ബിഎച്പി കരുത്തും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനുള്ള കാറിന്റെ വില 4.02 കോടി രൂപയാണ്.
ഫെരാരിക്ക് പിന്നാലെയാണ് ലാൻഡ് റോവർ ഡിഫൻഡർ 110 ആണ് മറ്റൊരു വാഹനം. ഗോണ്ട്വാന സ്റ്റോൺ മെറ്റാലിക് ഷേഡിലാണ് ഈ എസ്യുവി പൂർത്തിയാക്കിയിരിക്കുന്നത്. ഈ എസ്യുവിയുടെ എഞ്ചിൻ ഓപ്ഷൻ ഏതെന്ന് വീഡിയോയിൽ വ്യക്തമല്ല. ലാൻഡ് റോവർ ഡിഫൻഡർ 110 എസ്യുവി 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ ഓപ്ഷനുകളിൽ ലഭ്യമാണ്. വലിയ 5.0 ലിറ്റർ V8 ഓപ്ഷഷനിലും വാഹനം എത്തുന്നുണ്ട്.
നാലാമതായി പൂജയ്ക്ക വെച്ചതും ഒരു എസ് യുവിയാണ് – ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB വേരിയൻ്റ്. എംഎൽഎയുടെ ശേഖരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട എസ്യുവികളിലൊന്നാണിത്. ലാൻ്റൗ ബ്രോൻസ് നിറത്തിൽ മനോഹരമായ ഷേഡിലാണ് ഈ എസ്യുവി പൂർത്തിയാക്കിയിരിക്കുന്നത്. ഈ ബ്രിട്ടീഷ് ലക്ഷ്വറി എസ്യുവി നിരവധി പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 4.4-ലിറ്റർ പെട്രോൾ എഞ്ചിനും 3.0-ലിറ്റർ ഡീസൽ ടർബോ ചാർജ്ഡ് യൂണിറ്റുമാണ് സാധാരണയായി കാണാറുള്ളത്. എഞ്ചിൻ 346 ബിഎച്ച്പിയും 700 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
നാഗരാജിൻ്റെ ശേഖരത്തിലെ ഏറ്റവും പുതിയ കാറായ BMW XM ആണ് പിന്നീട് കാണിക്കുന്നത്. ഈ വർഷം ജൂണിലാണ് അദ്ദേഹം ഈ ലക്ഷ്വറി കാഞ സ്വന്തമാക്കിയത്. ഗ്രേ മെറ്റാലിക്ക് നിറമുള്ള വാഹനത്തിന് 62 കിലോമീറ്റർ മൈലേജ് ലഭിക്കും. ഒരു ആഡംബര വാഹനത്തിൽ ഇത്ര മൈലേജ് ലഭിക്കുന്നത് അപൂർവമാണ്. 2.6 കോടിയാണ് വാഹനത്തിന്റെ വില. 4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു എക്സ്എമ്മിന് കരുത്തേകുന്നത്. അതോടൊപ്പം 653 പിഎസും 800 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ സഹായിക്കുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനത്തിന് ഇവി മോഡിൽ 88 കിലോമീറ്റർ റേഞ്ച് ലഭിക്കും.
കർണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎയായ എംടിബി നാഗരാജിന്റെ ആസ്തി 1600 കോടിയാണ്.
On Ayudha Puja, MTB Nagaraj, India’s richest MLA, honors his extensive luxury car collection, including a Rolls Royce Phantom and a Ferrari F8 Tributo. A recent video showcases his impressive lineup and highlights the significance of this ritual.