ഇലക്ട്രിക് പോഡുകളുമായി ദുബായ്

നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റിയുടെ (RTA) ജൈടെക്സ് 2024ൽ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡുകൾ കൗതുകമുണർത്തുന്നതാണ്. ഫ്ലോക് ഡ്യുവോ റെയിൽ (Floc Duo rail) ടെക്നോളജി വികസിപ്പിച്ച സംരംഭത്തിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. വേഗത്തിൽ നിർമിക്കാനാവുന്നതും ചെലവ് കുറഞ്ഞതുമാണ് ഈ സംവിധാനമെന്ന് RTA പ്രതിനിധി പറഞ്ഞു.

നിർമാണത്തിനു ശേഷം നഗരത്തിൽ എളുപ്പത്തിൽ കൂട്ടി യോജിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ഇലക്ട്രിക് പോഡുകളുടെ സജ്ജീകരണം. ഇതിനായി പ്രത്യേക നിർമാണ സൗകര്യങ്ങൾ ആവശ്യമില്ല. നിലവിൽ ഇലക്ട്രിക് പോഡിന്റെ പ്രോടോടൈപ്പ് ആണ് പ്രദർശിപ്പിച്ചത്. പരീക്ഷണങ്ങൾക്ക് ശേഷം സമീപ ഭാവിയിൽത്തന്നെ ദുബായിൽ ഇലക്ട്രിക് പോഡുകൾ നിലവിൽ വരും. സ്റ്റാൻഡിൽ പ്രദർശിപ്പിച്ച പോഡിന്റെ മാതൃകയിൽ യാത്രക്കാർക്കായി എട്ട് സീറ്റുകൾ ആണ് ഉള്ളത്. തിരക്കനുസരിച്ച് ഒറ്റയായോ കൂട്ടമായോ ഇവ പ്രവർത്തിപ്പിക്കാം.

പ്രവർത്തനം റോഡും ടണലും വഴി
ഉമ്മു സുഖീം, റാസൽ ഖോർ, സബീൽ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 65 കിലോമീറ്റർ ദൈർഘ്യത്തിൽ കേബിൾ കാർ മാതൃകയിലുള്ള ഗതാഗത സംവിധാനത്തിന് കഴിഞ്ഞ മാസം ദുബായ് അനുമതി നൽകിയിരുന്നു. റോഡുകളിലും തുരങ്കങ്ങളിലും എലിവേറ്റഡ് ട്രാക്കുകളിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയും എന്നതിനാൽ ഫ്ലോക് ഡ്യുവോ റെയിൽ ഗതാഗത ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമാണ്.

ദുബായ് പോലുള്ള തിരക്കേറിയ നഗരങ്ങൾക്ക് ഇത് ഏറെ ഗുണകരമാകുമെന്ന് പ്രതിനിധി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളും പ്രവർത്തനക്ഷമതയും സംയോജിപ്പിക്കുന്ന ഇലക്ട്രിക് പോഡുകൾ വൈദ്യുതിയിലാണ് പ്രവർത്തിക്കുക. എലവേറ്റഡ് റെയിൽ ശൃംഖലയിൽ പ്രവർത്തിക്കുന്ന പോഡുകൾക്ക് ഡ്രൈവർ ഉണ്ടാകില്ല. റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ പോഡുകൾ സഹായിക്കും. സ്വയം ഓടുന്ന കാറുകൾ പോലെ മുൻ നിശ്ചയിച്ച റൂട്ടുകളിലാകും പോഡുകൾ സഞ്ചരിക്കുക.

പോഡുകൾ വിവിധ ഗതാഗത സംവിധാനങ്ങളുമായി എലവേറ്റഡ് റെയിൽ വഴി ബന്ധിപ്പിക്കും. ഇങ്ങനെ രണ്ട് സംവിധാനങ്ങൾ ഒത്തുചേരുന്ന രീതിയിലാകും ഇലക്ട്രിക് പോഡുകളുടെ പ്രവർത്തനം. വ്യത്യസ്ത ഗതാഗത സംവിധാനങ്ങളായ മെട്രോ, ട്രാം, ബസ് തുടങ്ങിയവയിലേക്ക് ബന്ധിപ്പിക്കാനാവുന്ന തരത്തിലാകും നിർമാണം. അതിനാൽ പൊതുഗതാഗത സംവിധാനത്തിൽ ഇലക്ട്രിക് പോഡുകൾ വലിയ മാറ്റമുണ്ടാക്കും.

Dubai’s Floc Duo autonomous electric pods, showcased at Gitex Global 2024, offer a futuristic transport solution with easy installation and seamless integration. The pods promise to enhance connectivity and reduce congestion, linking metro stations and other public transport modes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version