Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രിക് ഫീഡർ ബസുകളുമായി കൊച്ചി മെട്രോ
News Update

ഇലക്ട്രിക് ഫീഡർ ബസുകളുമായി കൊച്ചി മെട്രോ

ആറ് റൂട്ടുകളിലായി കൊച്ചി മെട്രോ എസി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. യാത്രക്കാരുടെ തുടർയാത്രകൾ സുഗമമാക്കാനായി 15 ഇലക്ട്രിക് ബസുകളാണ് കെഎംആർഎൽ വാങ്ങിയത്
News DeskBy News Desk15 October 2024Updated:15 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആറ് റൂട്ടുകളിൽ എസി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. കൊച്ചി മെട്രോ യാത്രക്കാരുടെ തുടർയാത്രകൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായി 15 ഇലക്ട്രിക് ബസുകളാണ് കെഎംആർഎൽ വാങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഞ്ച് ബസ്സുകൾ മുട്ടം യാർഡിലെത്തി. ബാക്കിയുള്ള 10 ബസുകൾ വൈകാതെ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ KMRL ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ പരിമിതമായ മെട്രോ കണക്റ്റിവിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള വോൾവോ-ഐഷർ എസി ഇലക്ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശ്ശേരി, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക് എന്നീ റൂട്ടുകൾക്കാണ് പ്രഥമ പരിഗണന.

നേരത്തെ ക്ലീൻ ആൻഡ് സ്മാർട്ട് ബസ് ലിമിറ്റഡുമായി (KSBL) ചേർന്ന് കൊച്ചി മെട്രോ ഫീഡർ സർവീസുകൾ നടത്തിയിരുന്നു. ഇതിന്റെ പ്രർത്തനം നിലച്ച സാഹചര്യത്തിലാണ് മെട്രോ സ്വന്തമായി ബസ്സുകൾ ഇറക്കാൻ തീരുമാനിച്ചത്. 12 കിലോമീറ്റർ വരെയാണ് ഓരോ റൂട്ടിന്റേയും ദൂരം. 20 മിനിറ്റ് ഇടവേളകളിലാണ് ബസ് ഉണ്ടാകുക. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ മെട്രോ ഫീഡർ സർവീസ് നടത്തില്ല. വോൾവോ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നത് ബുദ്ധിമുട്ടായ റൂട്ടുകളിലും സർവീസ് ഉണ്ടാകില്ല. മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാക്കനാട് ഭാഗത്ത് ബദൽ ഫീഡറുകൾ സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് മെട്രോ അധികൃതർ പറഞ്ഞു.

ഫീഡർ സർവീസുകൾക്കായി മെട്രോയുടെ മുട്ടം യാർഡിൽ ഡിപ്പോയും ഇലക്ട്രിക് ചാർജിങ് സംവിധാനവും സ്ഥാപിച്ചു. ഡിപ്പോയ്ക്ക് പുറമേ വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോകളിൽ ചാർജിങ് സംവിധാനം ഉണ്ടാകും. കലൂരിലെ ചാഞജിങ് സംവിധാനത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. മെട്രോ സ്റ്റേഷനുകളിൽ ചാർജിങ് സംവിധാനം ഇല്ലാത്തത് മുൻപ് ഫീഡർ ബസ്സുകളുടെ പ്രവർത്തനെത്തെ ബാധിച്ചിരുന്നു.

ഐഷ‍ർ കമ്പനിയുടെ 33 സീറ്റുള്ള എസി ബസുകൾ ഒറ്റ ചാർജിൽ 160 കിലോമീറ്റർ ഓടും. 90 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. ബസിന് രണ്ടു വർഷം വാറണ്ടിയും ബാറ്ററിക്ക് അഞ്ച് വർഷം വാറണ്ടിയും ഐഷർ കമ്പനി ഉറപ്പ് നൽകുന്നു. ഒൻപത് മീറ്റർ ആണ് ബസുകളുടെ നീളം. നീളക്കുറവ് കാരണം ട്രാഫിക് കൂടുതലുള്ള സമയങ്ങളിലും ഇവ സർവീസ് നടത്താൻ അനുയോജ്യമാണ്. 

Kochi Metro Rail Limited introduces AC electric feeder bus services on six routes this month, using 33-seater Volvo-Eicher buses to improve connectivity. The electric buses, equipped with charging depots at metro stations, aim to facilitate the onward journeys of Kochi Metro passengers.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil