മനുഷ്യർക്ക് ദൂരെ നിന്നും പ്രവർത്തിപ്പിക്കാവുന്ന ഒപ്റ്റിമസ് ബോട്ട്സ് എന്ന റോബോട്ടുകളുടെ പണിപ്പുരയിലാണ് ടെക് ഭീമൻമാരായ ടെസ്ല. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിൽ നടന്ന ഒരു ടെക് ഷോയിൽ ടെസ്ല ഇതിന്റെ പ്രോട്ടോടൈപ് പരിചയപ്പെടുത്തിയിരുന്നു. ടെക് ഷോയിൽ ടെസ്ല ജീവനക്കാർ ദൂരെ നിന്നും തത്സമയം നിയന്ത്രിച്ച ഹ്യൂമനോയ്ഡ് മെഷീൻ ആളുകളുമായി ആശയവിനമയം നടത്തി. ബാഹ്യ നിയന്ത്രണങ്ങൾ കൂടാതെ ചലിക്കുന്ന ഒപ്ടിമസ് ബോട്ടുകൾ ഏഐ വഴിയാണ് പ്രവർത്തിക്കുന്നതെന്ന് ചിലർ വിമർശനം ഉന്നയിച്ചിരന്നു. ടെസ്ല ഇതിനോട് ആദ്യം പ്രതികരിച്ചിരുന്നില്ല.
ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ വെളിപ്പെടുത്തൽ പ്രകാരം ഒപ്റ്റിമസ് ബോട്ട്സ് സ്വയം പ്രവർത്തിക്കുന്നവയാണ്. എന്നാൽ ടെക്ക് ഷോയ്ക്കിടയിൽ ഒരു റോബോട്ട് താൻ മനുഷ്യ നിയന്ത്രിതമാണ് എന്ന് പറഞ്ഞിരുന്നു. ഇത് ഈ റോബോട്ടുകൾ സ്വയം പ്രവർത്തിക്കുന്നതാണോ അതോ മനുഷ്യർ പ്രവർത്തിപ്പിക്കുന്നതാണോ എന്ന ആശയക്കുഴമുണ്ടാക്കി. മനുഷ്യനിർദേശം കിട്ടിയാണ് ഒപ്റ്റിമസ് ബോട്ടുകൾ പ്രവർത്തിക്കുന്നതെങ്കിൽ അത് ബോട്ടിന്റെ പ്രവർത്തനവും വിപണിസാധ്യതയും ആശങ്കയിലാഴ്ത്തുന്നു. പ്രവർത്തനത്തിന്റെ പരിധി എത്ര എന്നതിനെപ്പറ്റി ടെസ്ല യാതൊരു വിവരവും നൽകിയിട്ടില്ല.
ടെസ്ലയുടെ ഏറ്റവും മികച്ച കണ്ടെത്തൽ എന്ന് ഇലൺ മസ്ക് വിശേഷിപ്പിച്ച ഒപ്റ്റിമസ് ബോട്ടുകൾ 20000 മുതൽ 30000 ഡോളർ വരെ വിലയിലാണ് വിപണിയിൽ എത്തുക. ടീച്ചർ, ബേബി സിറ്റർ തുടങ്ങിയ ജോലികൾ ബോട്ടിന് ചെയ്യാനാകും. നായയെ നടത്തിക്കാനും പുല്ല് വെട്ടാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനും എല്ലാം ബോട്ടിന് സാധിക്കും. ചുരുക്കത്തിൽ, നമ്മൾ പറയുന്നതെന്തും ഒപ്റ്റിമസ് ബോട്ട് ചെയ്യും.
ഇതിനു മുൻപും ടെസ്ല ഒപ്റ്റിമസ് ബോട്ടുകളെ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ടെസ്ല ജീവനക്കാർ അല്ലാത്തവരുമായി ബോട്ടുകൾ ഇടപഴകുന്നത്. ടെക് ഷോയ്ക്ക് എത്തിയവർക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്ത് ഒപ്റ്റിമസ് ബോട്ടുകൾ കൗതുകമുണർത്തിയിരുന്നു. ഇതിനു പുറമേ അവ അതിഥികൾക്ക് ഹൈഫൈ നൽകുകയും റോക്ക് പേപ്പഞ സിസർ പോലുള്ള കളികൾ കളിക്കുകയുെ ചെയ്തു.
റോബോട്ടിന്റെ സവിശോഷതകൾ നിക്ഷേപകർ കണ്ണ് നട്ട് കാത്തിരിക്കുകയാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഒപ്റ്റിമസ് ബോട്ടിന്റെ വരവ് ഇപ്പോഴും എന്നാണെന്ന് വ്യക്തമല്ല. 2022 മുതൽ ഒപ്റ്റിമസ് ബോട്ടുകളുടെ പ്രോട്ടോടൈപ്പുകൾ ടെസ്ല ഇറക്കുന്നുണ്ട്. മുൻപ് ഡാൻസ് ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു ബോട്ട് ശ്രദ്ധ നേടിയിരുന്നു.
Tesla Inc. recently showcased its next-generation humanoid robot, Optimus, at the “We, Robot” event. CEO Elon Musk highlighted its potential capabilities, sparking investor interest despite questions about market readiness.