അത്യാധുനികവും സുസ്ഥിരവുമായ ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ച് BIAL ഉം സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. സർല ഏവിയേഷൻ വെബ്സൈറ്റ് അവകാശപ്പെടുന്നത് പ്രകാരം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്തും. നിരക്ക് 1,700 രൂപ.
ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) യാത്ര സുഗമമാക്കാൻ ഒരുങ്ങി എയർപോർട്ട് അതോറിറ്റി. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സർല ഏവിയേഷനും അത്യാധുനികവും സുസ്ഥിരവുമായ എയർ മൊബിലിറ്റി സൊല്യൂഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചു. കരാർ യാഥാർത്ഥ്യമായാൽ നഗരത്തിൽ എവിടെ നിന്നും 20 മിനിറ്റിൽ എയർ ടാക്സിയിൽ എയർപോർട്ടിലെത്താം.
അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സൊല്യൂഷനുകളോടുള്ള BIALന്റെ പ്രതിബദ്ധതയിൽ ഈ പങ്കാളിത്തം പുതിയ അധ്യായം അടയാളപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. ഏഴ് സീറ്റുള്ള eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) ഇലക്ട്രിക് വിമാനങ്ങളാണ് എയർ ടാക്സിയായി ഇറക്കുക. പുതിയ തെക്നോളജി എന്നതിലുപരി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമാണ് എയർ ടാക്സികൾ. പദ്ധതി യഥാർഥ്യമായാൽ ബംഗളൂരു നഗരത്തിൽ നിന്നും എയർപോർട്ടിലേക്ക് 1700 രൂപ ചിലവിൽ 19 മിനിറ്റ് കൊണ്ട് എത്താം. വേഗതയേറിയതും വിപുലമായതുമായ യാത്രകളുടെ ഭാവിയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് BIAL എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളായ മുംബൈ, ബംഗളൂരു, ഡൽഹി, പൂനെ എന്നിവയെ ലക്ഷ്യമാക്കി നഗര ഗതാഗത പരിവർത്തനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർല ഏവിയേഷൻ പറഞ്ഞു. നിലവിലെ Uber അല്ലെങ്കിൽ Ola റൈഡുകൾ പോലെ താങ്ങാനാവുന്ന രീതിയിൽ ആകാശ സഞ്ചാരം സാധ്യമാക്കും. ഇതിനായി ട്രിപ്പുകൾക്ക് ഷെയറിംഗ് സംവിധാനം ഉണ്ടാകും. ഇതിലൂടെ നിരവധി ഉപഭോക്താക്കൾക്ക് എളുപ്പത്തിലും ലാഭകരമായ രീതിയിലും എയർ ടാക്സികൾ ഉപയോഗപ്പെടുത്താം. ഇങ്ങനെ കാര്യക്ഷമമായ ഗതാഗതത്തിൻ്റെ പുതിയ മേഖലയാണ് കമ്പനി തുറക്കുന്നതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന തരത്തിലുള്ള ടാക്സികൾ ഇറക്കിയത് ദുബായി ആർടിഓയുടെ കീഴിലാണ്. പത്തു മിനിറ്റുനുള്ളിൽ ദുബായിൽ എവിടെയും എത്താവുന്ന ഈ ടാക്സികൾക്ക് 350 ദിർഹം മുതലാണ് നിരക്ക്.
Discover how BIAL and Sarla Aviation are transforming urban mobility in Bengaluru with eVTOL aircraft, aiming to reduce traffic congestion and provide faster, cleaner travel options to Kempegowda International Airport.