സമ്പത്തിൽ കോഹ്ലിയെ കടത്തിവെട്ടും,അജയ് ജഡേജ അടുത്ത കിരീടാവകാശി,Cricketer Ajay Jadeja net worth

ഗുജറാത്തിലെ ജംനഗർ നവാനഗർ രാജവംശത്തിലെ അടുത്ത കിരീടാവകാശിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്വിജയ് സിൻഹജിയാണ് തന്റെ മരുമകൻ കൂടിയായ ജഡേജയെ അടുത്ത ‘ജാം സാഹിബ്’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാതി മലയാളിയായ ജഡേജയുടെ അമ്മ ഷാൻ ആലപ്പുഴക്കാരിയാണ്. കഴിഞ്‍ഞ ജൂണിലാണ് ഷാൻ അന്തരിച്ചത്. ജദേജയുടെ വസതിയെക്കുറിച്ചും ആസ്തിയെക്കുറിച്ചും അറിയാം.



ജാംനഗറിലെ രാജകീയ വസതിയിലാണ് ജഡേജയും കുടുംബവും താമസിക്കുന്നത്. പരമ്പരാഗത വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും  അമ്പരിപ്പിക്കുന്ന സമന്വയമാണ് ഈ കൊട്ടാരം. ഇമ്പോ‍ട്ടഡ് ഫർണിച്ചറുകളുള്ള വിശാലമായ സ്വീകരണമുറിയും, വിശാലമായ വിസ്താരമുള്ള നടുമുറ്റവും പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത പുസ്തകഷെൽഫും ക്ലാസിക് വുഡൻ ഫ്ലോറിംഗും പൂന്തോട്ടവുമെല്ലാം വസതിയെ മനോഹരമാക്കുന്നു. ജഡേജ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കിടുന്നതൊഴിച്ചാൽ വസതിയുടെ ചിത്രങ്ങൾ അധികം ലഭ്യമല്ല.



കിരീടധാരണം നടക്കുന്നതോടെ ജഡേജയുടെ ആസ്തി 1450 കോടിയോളം ആകും. അങ്ങനെ വന്നാൽ സമ്പത്തിന്റെ കാര്യത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയേയും ജഡേജ കടത്തിവെട്ടും. കോഹ്ലിയുടെ നിലവിലെ ആസ്തി ആയിരം കോടിയാണ്. എന്നാൽ ക്രിക്കറ്റിൽ നിന്നുള്ള ആസ്തിയേക്കാൾ പാരമ്പര്യമായി കൈമാറി കിട്ടുന്ന സമ്പത്താണ് ഇത് എന്നതാണ് വ്യത്യാസം.


1992 നും 2000 നും ഇടയിൽ ഇന്ത്യക്കായി 15 ടെസ്റ്റുകളും 196 ഏകദിനങ്ങളും കളിച്ച മിന്നും താരമായ ജഡേജ പറക്കും ഫീൽഡർ എന്ന് അറിയപ്പെട്ടു. ക്രിക്കറ്റിൽ വലിയ പാരമ്പര്യമുള്ള കുടുംബമാണ് അജയ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ജഡേജയുടെ ബന്ധുക്കളായ കെ.എസ്. രഞ്ജിത് സിംഗ്ജിയുടെയും കെ. എസ്. ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നത്. 1971 ഫെബ്രുവരി 1 നാണ് അജയ് ജഡേജയുടെ ജനനം.

വാതുവെയ്പ്പ് ആരോപണവുമായി ബന്ധപ്പെട്ട് 2000 ൽ ബിസിസിഐ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയതോടെ അദ്ദേഹം ക്രിക്കറ്റ് മതിയാക്കുകയായിരുന്നു. ഇപ്പോഴും കമൻ്റേറ്ററുടെ റോളിൽ അദ്ദേഹം ക്രിക്കറ്റ് ലോകത്തുണ്ട്.

Former cricketer Ajay Jadeja has been named the heir to the Jamnagar royal throne by Maharaja Shatrusalyasinhji Digvijaysinhji Jadeja. With a net worth of ₹1,450 crore, Jadeja carries forward the legacy of his royal family and cricket legends K. S. Ranjitsinhji and K. S. Duleepsinhji.

Share.
Leave A Reply

Exit mobile version