സ്വയം നിർമ്മിത വിജയഗാഥകൾ എക്കാലത്തും എല്ലാവർക്കും പ്രചോദനാത്മകമായ കഥകളാണ്. 2000 കോടി രൂപ മൂല്യമുള്ള  ഡിടിഡിസിയുടെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുഭാഷിഷ് ചക്രവർത്തിയുടെ കഥ അത്തരത്തിലുള്ള ഒരു വിജയഗാഥ ആണ്. കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാഷിഷ് ചക്രവർത്തി ജനിച്ചത്. രാമകൃഷ്ണ മിഷൻ റസിഡൻഷ്യൽ കോളേജിൽ നിന്നും അദ്ദേഹം രസതന്ത്രം പഠിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ പീർലെസ് എന്ന വലിയ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു.

1981-ൽ കമ്പനി തങ്ങളുടെ ഇൻഷുറൻസ് ബിസിനസ്സ് വൈവിധ്യവൽക്കരിക്കാനും വിപുലീകരിക്കാനുമായി അവർ സുഭാഷിഷിനെ ബാംഗ്ലൂരിലേക്ക് അയച്ചു. 1987-ൽ അദ്ദേഹം ഇൻഷുറൻസ് കമ്പനി ഉപേക്ഷിച്ച് ഒരു കെമിക്കൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് സ്ഥാപിച്ചു. എന്നാൽ തപാൽ സേവന പ്രശ്‌നങ്ങൾ കാരണം ഇത് പരാജയപ്പെട്ടു. അവിടെ നിന്നും തപാൽ സേവനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള ആ വലിയ വിടവ് സുഭാഷിഷ് കണ്ടെത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന പോയിൻ്റ്.

1990 ജൂലൈ 26-ന് അദ്ദേഹം തൻ്റെ കൊറിയർ കമ്പനിയായ DTDC ആരംഭിച്ചു. DTDC എന്നാൽ Desk to Desk Courier & Cargo എന്നാണ് അർത്ഥമാക്കുന്നത്. ചെറിയ പട്ടണങ്ങളിൽ കൊറിയർ സേവനങ്ങൾക്കായുള്ള ആവശ്യം കൂടുതലാണെന്ന് അദ്ദേഹം മനസിലാക്കി. 1990ൽ 20,000 രൂപ മുതൽമുടക്കിൽ ആരംഭിച്ച ബിസിനസ് പ്രതികൂലമായ നിരവധി വെല്ലുവിളികൾനേരിട്ടിരുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഇല്ലാത്തതിനാൽ ബാങ്കുകൾ അദ്ദേഹത്തിന് വായ്പ നൽകാൻ വിസമ്മതിച്ചു. കയ്യിൽ ആവശ്യത്തിന് പണം ഇല്ലാതെ വന്ന സാഹചര്യത്തിൽ അമ്മയുടെ ആഭരണങ്ങൾ വിറ്റ് അദ്ദേഹം ബിസിനസ്സ് നിലനിർത്തി.

1991-ൽ, സുഭാഷിഷ് ഒരു പരിവർത്തന ആശയം എന്ന നിലയിൽ ഫ്രാഞ്ചൈസി മോഡൽ അവതരിപ്പിച്ചു. നിലവിൽ, ഈ കമ്പനി 14,000 പിൻ കോഡുകൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  റീട്ടെയിൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ ഈ കമ്പനി ഡെലിവറി സേവനങ്ങൾ നൽകുന്നു.

വിപ്രോ, ഇൻഫോസിസ്, ടാറ്റ ഗ്രൂപ്പ് എന്നിവയുൾപ്പെടെ വലിയ ഭീമൻ ക്ലയൻ്റുകൾ ആണ് ഈ കമ്പനിക്ക് ഉള്ളത്. 2006 ൽ ഈ  കമ്പനിക്ക് 3,700 ഫ്രാഞ്ചൈസികളും 125 കോടി രൂപ വരുമാനവും ഉണ്ടായിരുന്നു. കൂടാതെ, റിലയൻസ് ക്യാപിറ്റലിൽ നിന്ന് 70 കോടി രൂപയുടെ നിക്ഷേപവും നേടി  180 കോടി രൂപയുടെ കമ്പനിയായി ഉയർന്നിരുന്നു. 2010 ആയപ്പോഴേക്കും ഈ കമ്പനിയുടെ വിൽപ്പന മൂല്യം 450 കോടി രൂപയായി ഉയർന്നു. 2013-ൽ, DTDC നിക്കോസ് ലോജിസ്റ്റിക്‌സിൽ 70% ഓഹരികൾ സ്വന്തമാക്കുകയും ഇ-കൊമേഴ്‌സ് കമ്പനികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഡെലിവറി ശൃംഖലയായ ഡോട്ട്‌സോട്ട് സ്ഥാപിക്കുകയും ചെയ്തു.

Discover the inspiring journey of Subhasish Chakraborty, who rose from a middle-class background in Kolkata to founding DTDC, a Rs 2,000 crore company. Learn how his perseverance and innovations transformed the courier industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version