മെഡിക്കൽ ഉപകരണങ്ങൾ, ആരോ​ഗ്യ രം​ഗത്തെ ഡിജിറ്റൽ ടെക്നോളജി, പുത്തൻ ഡയഗ്നോസ്റ്റിക്സ് രീതികൾ, മെഡിക്കൽ ടൂറിസം, വെൽനസ്” എന്നീ പ്രമേയങ്ങളിൽ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മെഡിക്കൽ എക്സിബിഷൻ- ഹോസ്പെക്സ് കൊച്ചിയിൽ നടക്കുകയാണ്. മെഡിക്കൽ രം​ഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്താൻ പോകുന്ന മാറ്റങ്ങളറിയണോ? മെഡിക്കൽ ടൂറിസം രം​ഗത്ത് ഓരോ മലയാളിക്കും എന്തൊക്കെ സാധ്യതയുണ്ട് എന്നറിയണോ? ആരോ​ഗ്യ ടൂറിസം രം​ഗത്ത് ഒരു സംരംഭം എങ്ങനെ തുടങ്ങണം, എന്ത് തുടങ്ങണം, സംരംഭം തുടങ്ങാനാവശ്യമായ നിക്ഷേപം എവിടെ നിന്ന് കിട്ടും എന്നൊക്കെ അറിയണോ? അതിനൊക്കെ പറ്റുന്ന അവസരമാണ് ഹോസ്പെക്സ്.

കൂടാതെ, ആരോ​ഗ്യരം​ഗത്തെ സ്റ്റാർട്ടപ്പുകൾക്കും MSME സംരംഭകർക്കും ഈ മേളയിൽ പങ്കെടുക്കാം. മികച്ച മെഡിക്കൽ സംരംഭങ്ങളിൽ ഫണ്ട് ചെയ്യാൻ ആ​ഗ്രഹിക്കുന്ന നിക്ഷേപകർ, പ്രൊഡക്റ്റോ സർവ്വീസോ വാങ്ങാൻ പറ്റുന്ന രാജ്യത്തെ മുൻനിര ഹോസ്പിറ്റലുകൾ, മെഡിക്കൽ രം​ഗത്തെ AI വിദ​ഗ്ധർ, ഹോസ്പിറ്റൽ രം​ഗത്തെ പുതിയ ടെക്നോളജി പ്രൊവൈഡർമാർ, ഇന്നവേറ്റേഴ്സ് എന്നിവരെല്ലാം ഒരുമിച്ച് ഒരു വേദിയിൽ എത്തുകയാണ്. 

 ഇനി എംഎസ്എംഇ മാനുഫാക്ചറേഴ്സ് ആണെങ്കിൽ അവരുടെ സ്റ്റാളുകൾ ഹോസ്പെക്സിൽ സജ്ജമാക്കാൻ സാമ്പത്തിക സഹായവും കിട്ടും. ഓർക്കുക ഓ​ഗസ്റ്റ് 22, 23, 24 തീയതികളിൽ കൊച്ചിയിലെ കിൻഫ്ര കൺവെൻഷൻ സെന്ററിലാണ് മെഡിക്കൽ എക്സിബിഷനായ  ഹോസ്പെക്സ് നടക്കുന്നത്.  ആയിരക്കണക്കിന് ആളുകൾ വരുന്ന പ്രീമിയം മെഡിക്കൽ ടൂറിസം & വെൽനസ് എക്സ്പോ ആയതിനാൽ നിങ്ങൾ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്  95445 25000 എന്ന നമ്പരിൽ വിളിക്കുക.g

HOSPEX is a premier medical exhibition in Kochi focusing on healthcare, AI, medical tourism, and wellness. It connects startups, investors, and industry experts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version