മാർക്കിനെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും അവർക്കിടയിലെ രസകരമായ മുഹൂർത്തങ്ങളെ കുറിച്ചും പഠന വിഷയങ്ങളെ കുറിച്ചും മാത്രം ആയിരിക്കും പലർക്കും സ്‌കൂൾ പഠന സമയത്ത് സംസാരിക്കാനും ചർച്ച ചെയ്യാനും ഉണ്ടാവുക. പക്ഷെ ഇന്ന് കാലം മാറി.  6, 8 ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സഹസ്ഥാപകരും കമ്പനി സിഇഒമാരും ആയ ചില അസാധാരണ കുട്ടികൾ ഇന്ന് നമുക്കിടയിൽ ഉണ്ട്.  ശ്രാവൺ, സഞ്ജയ് കുമാരൻ എന്നിങ്ങിനെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പർമാരായ രണ്ടു സഹോദരന്മാരെ കുറിച്ചാണ് പറഞ്ഞു വന്നത്.  10-ഉം 12-ഉം വയസ്സിൽ, ശ്രാവണും സഞ്ജയും ചെന്നൈയിലെ അവരുടെ വീട്ടിൽ നിന്നുകൊണ്ട് തന്നെ 2011-ൽ GoDimensions എന്ന കമ്പനി സ്ഥാപിച്ചു.

ഈ കമ്പനിയിൽ സഞ്ജയ് സിഇഒ ആയും ശ്രാവൺ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചു. ഈ സഹോദരങ്ങൾ 50-ലധികം രാജ്യങ്ങളിൽ പ്രചാരത്തിലായതും ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിച്ചു വരുന്നതുമായ ഏഴ് മൊബൈൽ ആപ്ലിക്കേഷനുകൾ ആണ്  സൃഷ്ടിച്ചത്. കുട്ടിക്കാലത്തുതന്നെ പ്രോഗ്രാമിംഗിനോടുള്ള അവരുടെ അതിരറ്റ ഇഷ്ടം മനസിലാക്കി അതിനൊപ്പം നിന്നത് അച്ഛൻ കുമാരൻ സുരേന്ദ്രനാണ്.  കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കാൻ തുടങ്ങിയ ഇവർ നാലാം വയസ്സിൽ പ്രസന്റേഷനുകൾ ഉണ്ടാക്കി തുടങ്ങി.

ഗെയിമിംഗ് ആപ്ലിക്കേഷനായ ക്യാച്ച് മി കോപ്പ് ആണ് ഈ സഹോദരന്മാർ നിർമ്മിച്ച ആദ്യത്തെ ആപ്പ്. ഇന്ത്യയിലെ പ്രിയപ്പെട്ട ബാല്യകാല ഗെയിമായ ‘ചോർ-പോലീസിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആയിരുന്നു ഇവരുടെ ഈ ആപ്പ് നിർമ്മാണം. ചൈൽഡ് എജ്യുക്കേഷൻ ആപ്പ് ആയ ആൽഫബെറ്റ് ബോർഡ്, കളർ പാലറ്റ്, എമർജൻസി സർവീസ് ആപ്പ് ആയ എമർജൻസി ബൂത്ത്, പ്രെയർ ആപ്പ്, ഗെയിമിംഗ് ആപ്പ് ആയ സൂപ്പർഹീറോ, കാർ റേസിംഗ് എന്നിവ അവർ സൃഷ്‌ടിച്ച മറ്റ് ആപ്പുകളിൽ ഉൾപ്പെടുന്നു.

ഈ സഹോദരന്മാർ ചേർന്ന് 150 ടെസ്റ്റ് ആപ്പുകളും ഡിസൈൻ ചെയ്തിട്ടുണ്ട്.  യുഎസിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ട് സഹോദരന്മാരും കമ്പ്യൂട്ടർ സയൻസ് ബിരുദം നേടി. ശ്രാവൺ നിലവിൽ സാൻ ഫ്രാൻസിസ്കോയിലെ സെയിൽസ്ഫോഴ്‌സിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നു. സഞ്ജയ് മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഇൻ്റേൺ ആണ്.

Discover the inspiring journey of Shravan and Sanjay Kumaran, who became India’s youngest CEOs and co-founders of GoDimensions at ages 10 and 12, creating apps used in over 50 countries.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version