ഫോബ്സിന്റെ പട്ടികപ്രകാരം ലോകത്തിലെ ശതകോടീശ്വരന്മാരിൽ അധികവും പുരുഷന്മാരാണ്. വളരെ കുറച്ച് സ്ത്രീകൾ മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ. അതിൽ ഒരാൾ ആണ് സ്വന്തം പ്രയത്നം കൊണ്ട് ഈ പട്ടികയിൽ ഇടം പിടിച്ച റാഫേല അപോണ്ടെ-ഡയമന്റ്. വിവാഹശേഷം ചെറിയ ജോലികൾ മാത്രം ചെയ്തു തുടങ്ങിയ ഒരു സാധാരണ വനിതയിൽ നിന്നുമാണ് റാഫേല അപ്പാണ്ടെ ഡയമന്റ് ഇന്നത്തെ സമ്പന്നയെന്ന പദവിയിലേക്ക് എത്തിച്ചേർന്നത്.
ഫോർബ്സിന്റെ 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ-ഡയമന്റ് ആ പട്ടികയിൽ ഇടംപിടിക്കുന്ന എക്കാലത്തെയും ഉയർന്ന റാങ്കുള്ള ധനികയാണ്. കുടുംബത്തിൽ നിന്നും കിട്ടിയതോ പാരമ്പര്യമായി കൈമാറി കിട്ടിയതോ ആയ സ്വത്തുക്കൾ കൊണ്ടല്ല അവർ ഈ പദവി നേടിയത്. മറിച്ച് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികയായി തീർന്ന വ്യക്തിയാണ്. അതുകൊണ്ടാണ് റാഫേല അപോണ്ടെ-ഡയമന്റ് എന്ന വനിതയെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെൽഫ് മെയ്ഡ് വുമൺ’ എന്ന് വിളിക്കുന്നത്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ 28.6 ബില്യൺ ഡോളറിലധികം ആസ്തിയും 50% ഓഹരികളുമുള്ള ലോകത്തിലെ ഏറ്റവും ധനികയായ വനിതയാണ് റാഫേല അപോണ്ടെ-ഡയമന്റ്.ഫോർബ്സ് 2023 പട്ടിക പ്രകാരം റാഫേല അപോണ്ടെ-ഡയമന്റിന് 2860 കോടിയോളം ആസ്തിയുണ്ട്. പട്ടികയിലെ 43-ാമത്തെ ധനികയാണ് അവർ.
ഒരു ശതകോടീശ്വരി എന്ന നിലയിലുള്ള റാഫേലേയുടെ യാത്ര തുടങ്ങുന്നത് 1960-കളിൽ കാപ്രി ദ്വീപുകളിലേക്കുള്ള ഒരു യാത്രയ്ക്കിടെ കപ്പൽ ക്യാപ്റ്റനായിരുന്ന ഭർത്താവ് ജിയാൻലൂയിജിയെ കണ്ടുമുട്ടിയതോടെയാണ്. വിവാഹശേഷം ഇരുവരും സ്വിറ്റ്സർലൻഡിലേക്ക് പോവുകയും, ജിയാൻലൂഗി ഒരു ബാങ്കറായി ജോലി ആരംഭിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്കു ശേഷം, റാഫേല 200,000 ഡോളർ വായ്പയെടുത്ത് അവരുടെ ആദ്യത്തെ ഷിപ്പിങ് കാർഗോ സ്വന്തമാക്കി ഷിപ്പിങ് ബിസിനസ് ആരംഭിച്ചു. ചരക്കുകൾക്കായി ഏറ്റവും എളുപ്പമുള്ളതും കുറഞ്ഞതുമായ ഗതാഗതമാർഗ്ഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് റഫേല ആരംഭിച്ച പുതിയ ബിസിനസ് ആഫ്രിക്കയിലും യൂറോപ്പിലും അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. അങ്ങനെ ഭർത്താവിനോടൊപ്പം ചേർന്ന് അവർ ‘മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി’ സ്ഥാപിച്ചു.
ഈ കമ്പനിയുടെ 50% ഓഹരിയും അവരുടെ കൈവശം തന്നെയാണ്.2020-2022 ലെ മഹാമാരിയുടെ കാലത്താണ് അവർ ഏറ്റവും കൂടുതൽ ലാഭം നേടിയത്. 2022 ൽ തന്നെ 28 ബില്യൺ ഡോളർ സമ്പാദിക്കാൻ റാഫെലയ്ക്ക് സാധിച്ചു. ഇവരുടെ ഭർത്താവ് ജിയാൻലൂയിജി കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനും അവരുടെ മകൻ ഡീഗോ പ്രസിഡന്റുമാണ്.
Rafaela Aponte-Diamant, co-founder of MSC, boasts a staggering net worth of $33 billion, making her one of the world’s wealthiest self-made women in 2024. Discover how she built her fortune and the global dominance of Mediterranean Shipping Company.