കൊച്ചിയുടെ അടിസ്ഥാന വികസനത്തിന് കരുത്തേകുന്ന നൂതന മെഷീനുകളുമായി കൊച്ചി കോർപറേഷൻ. റോഡിലെ കുഴികൾ അടയ്ക്കുന്ന പോട്ട് ഹോൾ പാച്ചിങ് മെഷീൻ, ജലാശയങ്ങളിലെ പോള നീക്കുന്ന ആംഫീബിയൻ വീഡ് ഹാർവസ്റ്റർ, യന്ത്രവത്ക‌ത ഖരമാലിന്യ നീക്കത്തിനായുള്ള റെഫ്യൂസ് കോംപാക്ടറുകൾ തുടങ്ങിയവയാണ് കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്നത്. 134.74 കോടി രൂപയുടെ നവീകരണ പദ്ധതികളുടെ ഭാഗമാണിത്.

പോട്ട് ഹോൾ പാച്ചിങ് മെഷീൻ, റെഫ്യൂസ് കോംപാക്ടറുകൾ, ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ എന്നിവ കൊച്ചി കോർപറേഷന് സിഎസ്എംഎൽ കൈമാറി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെ എത്തുന്ന യന്ത്രങ്ങൾ റോഡ് അറ്റകുറ്റപ്പണികൾ, മാലിന്യനീക്കം, കനാൽ വ‍ൃത്തിയാക്കൽ തുടങ്ങിയവയ്ക്ക് വലിയ മാറ്റം കൊണ്ടു വരും. മെഷീനുകൾക്കു പുറമേ സിഎസ്എംഎല്ലിന്റെ നേതൃത്വത്തിൽ വൈറ്റില മൊബിലിറ്റി ഹബ്ബിലെ സർവീസ് റോഡ്, ഫോർട്ട് കൊച്ചി കെ ബി ജേക്കബ് റോഡ് തുടങ്ങിയവ നവീകരിച്ചു. ഇവയ്ക്ക് പുറമേ വൈറ്റില മൊബിലിറ്റി ഹബ്ബ്‌ റൺവേ ടെർമിനലിന്റെയും പാർക്കിന്റെയും നിർമാണവും നടക്കുന്നുണ്ട്.

പോട്ട് ഹോൾ പാച്ചിങ് മെഷീൻ എത്തുന്നതോടെ റോഡിലെ കുഴികൾ വേഗത്തിൽ അടയ്ക്കാനാകും. ഒന്നേ മുക്കാൽ കോടി രൂപയാണ് മെഷീനിന്റെ ചിലവ്. അഞ്ചുവർഷത്തെ അറ്റക്കുറ്റപ്പണിക്ക്‌ 6.16 കോടി രൂപ വരും. കമ്പനി തന്നെയാണ് ഇത് പ്രവർത്തിപ്പിക്കുക.

പതിനഞ്ച്‌ ആധുനിക റെഫ്യൂസ്‌ കോംപാക്ടറുകൾ എത്തുന്നതോടെ തുറന്ന വാഹനത്തിലൂടെയുള്ള മാലിന്യനീക്കമുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകും.  8.76 കോടി രൂപയാണ് നഗരസഭ വാഹനങ്ങൾക്കായി ആദ്യം ചെലവഴിക്കുക. നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കുമായി അഞ്ചുവർഷത്തേക്ക്‌ 27.82 കോടി ചിലവ് വരും. കമ്പനിതന്നെ അഞ്ചുവർഷം സർവീസ്‌ നടത്തും. കേടുപാടുകൾ തീർക്കുന്നതും ഡീസൽ ചെലവും കമ്പനിതന്നെ വഹിക്കും.

Kochi Corporation’s Rs 134.74 crore renovation projects include new advanced machinery for road maintenance, waste removal, and waterbody cleaning, powered by Cochin Smart Mission Limited (CSML). Improvements include pothole patching machines, refuse compactors, and amphibian weed harvesters.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version