ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്റെ വയസ്സ് പതിനൊന്ന് മാസം. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ കൊച്ചുമകൻ ആണ് ഏകാഗ്ര രോഹൻ മൂർത്തി എന്ന കുഞ്ഞുകോടീശ്വരൻ. നാരായണ മൂർത്തി കൊച്ചുമകന് നൽകിയ വമ്പൻ സമ്മാനമാണ് കുഞ്ഞു രോഹനെ ഈ നേട്ടത്തിലെത്തിച്ചത്. 240 കോടി രൂപയുടെ ഇൻഫോസിസ് ഓഹരികളാണ് നാരായണ മൂർത്തി കൊച്ചുമകന് സമ്മാനമായി നൽകിയത്. ഇതോടെ ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറുകയായിരുന്നു.
നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയായ കുഞ്ഞ് 2023 നവംബറിലാണ് ജനിച്ചത്.
1500000 ഓഹരികളാണ് ഏകാഗ്രയുടെ പേരിലുള്ളത്. ഇൻഫോസിസിന്റെ ആകെ ഓഹരിയുടെ 0.04 ശതമാനമാണിത്. എന്നാൽ സമ്മാനം നൽകിയതോടെ നാരായണ മൂർത്തിയുടെ വിഹിതം 0.40 ശതമാനത്തിൽ നിന്നും 0.36 ശതമാനമായി കുറഞ്ഞു.
വെറും 250 ഡോളർ നിക്ഷേപത്തോടെ 1981ൽ ആരംഭിച്ച ഇൻഫോസിസ് ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണ്. 840 ബില്ല്യൺ ഡോളർ ആണ് കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി.
Philanthropist Sudha Murty and Infosys founder Narayana Murthy gifted Rs 240 crore worth of Infosys shares to their grandson, Ekagrah, making him one of India’s youngest millionaires.