ഗൾഫ് മേഖലയിലെ വിപുലീകരണത്തിനായി നൂറ് കോടി ദിർഹം സമാഹരിക്കാൻ ഒരുങ്ങി ഭീമ ജ്വല്ലേഴ്സ്. മൂന്ന് വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിലടക്കം 18 പുതിയ ഷോറൂമുകൾ തുറക്കുമെന്നും ചെയർമാൻ ബി. ഗോവിന്ദൻ പറഞ്ഞു. ജിസിസിയിലെയും ആഗോളതലത്തിലേയും നിക്ഷേപകരിൽ നിന്നാണ് പണം സമാഹരിക്കുക. ഭീമ ആദ്യമായാണ് ഇത്തരത്തിൽ ഫണ്ട് സമാഹരിക്കുന്നത്.

നൂറ് വർഷം പാരമ്പര്യമുള്ള ജ്വല്ലറിയാണ് ഭീമ.ആലപ്പുഴയിൽ 1925ൽ ആരംഭിച്ച ഭീമ ജ്വല്ലേഴ്സിന് ഇന്ത്യയിലും യുഎഇയിലും വമ്പൻ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ അറുപതും യുഎഇയിൽ നാല് ഔട്ലെറ്റുകളുമാണ് ഭീമയ്ക്ക് നിലവിലുള്ളത്.  

നിക്ഷേപകരുടെ കൂടുതൽ പങ്കാളിത്തം ആഗ്രഹിക്കുന്നതായും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് പോകുമെന്നും ചെയർമാൻ അറിയിച്ചു. ജിസിസി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഭീമ 6000 ചതുരശ്ര അടിയുള്ള ഓഫീസ് ദുബായിൽ തുറന്നു.  തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ, ഏരീസ് ചെയർമാൻ സോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു. 

Bhima Jewellers is set to raise AED 100 crore to fund its expansion in the Gulf, aiming to open 18 new showrooms over the next three years. This marks the first time the century-old brand is raising funds from GCC and global investors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version