വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷനിങ്ങിന് ഒരുങ്ങുകയാണ്. ചരക്കുനീക്കത്തിനൊപ്പം ഒട്ടേറെ പ്രാദേശിക ജോലിസാധ്യതകൾ കൂടിയാണ് തുറമുഖത്തിലൂടെ സാധ്യമാകുക. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് വിവിധവിഭാഗങ്ങളിൽ നിന്നായി 511 പേർക്ക്‌ സ്ഥിരം ജോലി നൽകിയിട്ടുണ്ട്. ഇതിൽ 280 പേർ വിഴിഞ്ഞത്തെ മത്സ്യബന്ധന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഷിപ്പ് പയലറ്റിങ്, കണ്ടെയ്നർ മാനേജ്മെന്റ്, യന്ത്രനിയന്ത്രണം തുടങ്ങിയ മേഖലകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ചെറു വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോയി ഉപജീവനം നടത്തിയിരുന്ന ഇവർ ഇപ്പോൾ സ്ഥിര വരുമാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

കപ്പൽ ജോലികളിൽ മത്സ്യതൊഴിലാളികൾ വളരെ പെട്ടെന്ന് തന്നെ പ്രാവീണ്യം നേടിയതായി അധികൃതർ അറിയിച്ചു. ട്രയൽ റണ്ണിനോട് അനുബന്ധിച്ച് 29 കപ്പലുകളിൽ ഈ ജീവനക്കാർ പ്രവർത്തിച്ചു. പോർട്ട് പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങളും ഇവർ മനസ്സിലാക്കി. വിഴിഞ്ഞം മേഖലയിലെ സ്ത്രീകളും പോർട്ടിന്റെ വിവിധ മേഖലകളിൽ ചെയ്യുന്നുണ്ട്. അഡ്മിനിസ്ട്രേഷൻ, സിഎസ്ആർ, സുരക്ഷാ മേഖലകളിൽ ഇവരുടെ സാന്നിധ്യമുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നേരിട്ട് 650 പേർക്കും അല്ലാതെ 5000 പേർക്കും തൊഴിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. തുറമുഖം പൂർണമായും പ്രവർത്തന സജ്ജമായാൽ അഞ്ച് ലക്ഷം പേർക്ക് വരെ ജോലി ലഭിക്കും. മൊത്തം ജീവനക്കാരിൽ 56 ശതമാനം തിരുവനന്തപുരത്തുകാരാണ്‌. കമ്മീഷനിങ്‌ ചെയ്യുമ്പോൾ ഇത്‌ കൂടും. തൊഴിലാളികളിൽ നിശ്ചിത ശതമാനം പ്രാദേശിക മേഖലയിൽ നിന്നുള്ളവർ ആകണമെന്ന് അദാനി ഗ്രൂപ്പുമായി കരാറുണ്ട്. സംസ്ഥാന സർക്കാറിന്റെ അസാപ് പദ്ധതിയിലൂടെ തുറമുഖ സംബന്ധമായ കോഴ്സുകൾ ആരംഭിച്ച് കപ്പൽ ജോലികൾക്ക് കൂടുതൽ പ്രാദേശിക ജീവനക്കാരെ നിയമിക്കും. ട്രക് ഓപ്പറേറ്റർമാർക്കും ലസ്കർമാർക്കുമുള്ള പരിശീലനമാണ് ഇത്തരത്തിൽ നൽകുക.

അതേ സമയം തിരുവനന്തപുരം ആസ്ഥാനമായുള്ള വാട്ടർലൈൻ ഷിപ്പിങ് കമ്പനിയും കപ്പൽപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. അന്താരാഷ്ട്ര ചരക്കു നീക്കത്തിൽ പ്രാദേശിക കമ്പനികൾക്കും നേട്ടമുണ്ടാക്കാം എന്നതിന്റെ തെളിവാണിത്.

Vizhinjam International Port is opening new job opportunities, especially for local fishing families. With 280 locals already employed in ship piloting and container management, the port aims to increase local workforce involvement as operations expand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version