ലേഡി മെഹർബായ് ടാറ്റ ടാറ്റ കുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയും ഇന്ത്യയിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ പ്രാരംഭകാല നേതാവും ആയിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ച അവർ സാമൂഹിക നവോത്ഥാനത്തിൽ ഊന്നി പ്രവർത്തിച്ചു. ശൈശവ വിവാഹത്തിന് എതിരെയുള്ള നിയമപോരാട്ടങ്ങൾ ആ നവോത്ഥാനത്തിന്റെ തെളിവാണ്. ഇന്ത്യൻ സമൂഹത്തിനും സ്ത്രീ അവകാശങ്ങൾക്കും ടാറ്റ ഗ്രൂപ്പിനും വേണ്ടി അവർ ചെയ്ത കാര്യങ്ങൾ നിസ്തുലമാണ്.

സ്ത്രീകൾ പൊതുവേദിയിൽ പോലും വരാതിരുന്ന കാലത്ത് മെഹർബായ് ഒളിംപിക്സിൽ പങ്കെടുത്തു. 1924ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ടെന്നീസ് കളിച്ച മെഹർബായ് അണിഞ്ഞത് സാരിയായിരുന്നു! കരുത്തുറ്റ തീരുമാനങ്ങൾ കൊണ്ട് മെഹർബായ് ഭർത്താവ് ദൊരാബ്ജി ടാറ്റയ്ക്കൊപ്പം ടാറ്റയെ നിയന്ത്രിച്ചു.

സാമൂഹിക പ്രവർത്തനങ്ങളിലും കായികയിനത്തിലും എല്ലാം അഗ്രഗണ്യയായിരുന്ന മെഹർബായ് ആഢംബരത്തിന്റെ കാര്യത്തിലും പുറകിലായിരുന്നില്ല. ലോകത്തെ ഏറ്റവും വില കൂടിയ വജ്രമായ കോഹിനൂരിന്റെ രണ്ടിരട്ടി വലിപ്പമുള്ള 245.35 കാരറ്റ് രത്നം ലേഡി മെഹർബായുടെ പക്കലുണ്ടായിരുന്നു. 

Discover the remarkable legacy of Lady Meherbai Tata, a pioneer in women’s rights and the first female Indian tennis player at the Paris Olympics. Learn about her advocacy, achievements, and the Jubilee Diamond.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version