ശന്തനുവിനെ പരാമർശിച്ച് ടാറ്റയുടെ 10000 കോടി വിൽപത്രം, Shantanu Naidu

ടാറ്റ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിന്റെ പേര് പരാമർശിച്ച് രത്തൻ ടാറ്റയുടെ 10000 കോടി രൂപയുടെ വിൽപത്രം. ശന്തനുവിന്റെ സ്ഥാപനമായ ഗുഡ്ഫെല്ലോസിന് രത്തൻ നൽകിയിരുന്ന സഹായം തുടരുന്നതിനൊപ്പം വിദേശ പഠനത്തിനായി ശന്തനു സ്വീകരിച്ച സഹായം എഴുതിത്തള്ളാനും വിൽപത്രത്തിൽ നിർദേശമുണ്ട്. രത്തൻ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനുവിന്റെ സ്റ്റാർട്ടപ്പ് ആയ ഗുഡ്ഫെലല്ലോസിന് അദ്ദേഹം സഹായം നൽകിയിരുന്നു.

പതിനായിരം കോടിയുടെ വിൽപത്രത്തിൽ രത്തൻ ടാറ്റയുടെ അലിബാഗിലുള്ള 2000 സ്ക്വയർ ഫീറ്റ് ബംഗ്ലാവ്, ജൂഹുവിലെ രണ്ട് നില വീട്, 350 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ്, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി എന്നിവയുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയാണ് ടാറ്റ സൺസ്. ടാറ്റ സൺസിലെ രത്തൻ ടാറ്റയുടെ ഓഹരികൾ ചാരിറ്റബിൾ ട്രസ്റ്റായ രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷന് നൽകും. സ്വത്തുക്കൾ ദാനം ചെയ്യുക  എന്ന ടാറ്റ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ചാണിത്.

വിൽപത്രത്തിൽ വളർത്തുനായ ടിറ്റോയുടെ പരിചരണത്തിനായി ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ട്. നായകളോടുള്ള സ്നേഹം കൊണ്ട് കൂടിയാണ് പൂനെയിൽ നിന്നുള്ള ശന്തനു രത്തൻ ടാറ്റയുടെ പ്രിയങ്കരനായത്. തെരുവ് നായ്ക്കൾക്ക് രാത്രിയിൽ അപകടം പറ്റാതിരിക്കാനുള്ള ശന്തനുവിന്റെ ഡോഗ് കോളർ സംരംഭത്തിൽ രത്തൻ ടാറ്റ പണം മുടക്കി. പിന്നീട് രത്തൻ ടാറ്റയുടെ പ്രൈവറ്റ് സെക്രട്ടറിയായി മാറിയ ശന്തനു ടാറ്റയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജർ കൂടിയാണ്.

Ratan Tata’s will, valued at ₹10,000 crores, includes properties, a stake in Tata Sons, and provisions for Shantanu Naidu and Ratan Tata’s pet dog Tito. It reflects Tata’s philanthropic spirit, with a significant portion allocated to charitable trusts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version