സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യാജ ഡോക്ടർമാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയൻ്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിലുള്ള പെറ്റീഷനർ, ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ആണ് ഹർജി നൽകിയത്.

ആവശ്യമായ മെഡിക്കൽ യോഗ്യതകളോ ലൈസൻസുകളോ ഇല്ലാതെ പ്രാക്ടീസ് ചെയ്യുന്ന വ്യാജ ഡോക്ടർമാരുടെ എണ്ണം വർധിക്കുകയാണെന്നും ഇത് നിരവധി ചികിത്സാ പിഴവുകളും മരണങ്ങൾക്കും കാരണമാകുന്നുവെന്നും ഹർജിയിൽ പറയുന്നു. വ്യാജ മെഡിക്കൽ പ്രാക്‌ടീഷണർമാരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നത് കുറവാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് പഠിച്ച് ദേശീയ പരീക്ഷാ ബോർഡ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ വിജയിക്കാത്തവർ ക്ലിനിക്കുകളിൽ പ്രാക്ടീസ് ചെയ്യുകയോ സ്വന്തമായി ക്ലിനിക്കുകൾ സ്ഥാപിക്കുകയോ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ പരിശോധിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനം നടപ്പാക്കാൻ സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നത് ആർട്ടിക്കിൾ 21ലെ ആരോഗ്യത്തിനുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് ഹ‌ർജി ചൂണ്ടിക്കാട്ടി. വ്യാജ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പ്രവർത്തനം തടയാൻ സംസ്ഥാനത്തുടനീളമുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ നിർദേശം നൽകണമെന്നും ഹർജി ആവശ്യപ്പെടുന്നു. അഭിഭാഷകരായ അഖിൽ വിനയൻ, പ്രശാന്ത് ടോം എന്നിവരാണ് ഹർജി സമർപ്പിച്ചത്

കൂടുതൽ വാദം കേൾക്കുന്നതിനായി ജസ്റ്റിസ് വിജി അരുൺ കേസ് നവംബർ 25ലേക്ക് മാറ്റി.

A petition filed in the Kerala High Court seeks action against the rising number of fake doctors in the state. The General Practitioners Association calls for inspections and accountability to safeguard public health.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version