കൊച്ചിക്ക് സുസ്ഥിര ഗതാഗത പുരസ്കാരം

അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച സുസ്ഥിര ഗതാഗത സംവിധാനത്തിനുള്ള അവാർഡ് കൊച്ചിക്ക്. ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച മികച്ച സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരങ്ങൾക്കുള്ള പുരസ്‌കാരമാണ് കൊച്ചി നേടിയത്. ഭുവനേശ്വറിനാണ് മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള അംഗീകാരം. കൊച്ചി മെട്രോ റെയിൽ കോർപറേഷനും ഭുവനേശ്വർ ക്യാപിറ്റൽ റീജിയൺ അർബൻ ട്രാൻസ്പോർട്ടുമാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരു ഗതാഗതത്തിലെ പൊതുജന പങ്കാളിത്തത്തിലു മെട്രോ റെയിലിലെ ഏറ്റവും മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുമുള്ള രണ്ട് പുരസ്കാരങ്ങൾ നേടി. മികച്ച പാസഞ്ചർ സർവീസുള്ള മെട്രോയായി മുംബൈ മെട്രോ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്രീനഗറിന് മികച്ച മോട്ടോർ ഇതര ഗതാഗത സംവിധാനത്തിനുള്ള അവാർഡ് ലഭിച്ചു. മികച്ച ഇന്റലിജന്റ് ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം സൂറത്തും സുരക്ഷാ സംവിധാനത്തിനുള്ള പുരസ്‌കാരം ഗാന്ധിനഗറും സ്വന്തമാക്കി. നൂതനമായ രീതിയിൽ പണംകൈകാര്യം ചെയ്യുന്നതിനുള്ള അംഗീകാരം ജമ്മുവിനാണ്.

ഗാന്ധി നഗറിൽ നടന്ന പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2025ലെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ഹരിയാനയിലെ ഗുരുഗ്രാമിൽ നടക്കും.

Kochi wins the award for best sustainable transport system at the 17th Urban Mobility India Conference, recognizing its advancements in eco-friendly urban mobility. Learn more about the other winning cities, including Bhubaneswar, Surat, and Mumbai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version