വിഴിഞ്ഞം-നാവായിക്കുളം നിർദിഷ്ട ഔട്ടർ റിങ് റോഡിനുള്ള (NH 866) സ്ഥലമെടുപ്പ് വേഗത്തിലാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതയ്ക്ക് അരികിലെ കെട്ടിടങ്ങളുടെ പഴക്കമനുസരിച്ചുള്ള പഠനത്തിനായി വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടന്നു. ഈ മാസത്തോടെ കെട്ടിടങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കി നവംബറോടെ ഏറ്റെടുക്കൽ ആരംഭിക്കാനാണ് നീക്കം. ഹൈവേ നിർമാണം 2025ഓടെ ആരംഭിക്കും എന്ന് NHAI അധികൃതർ അറിയിച്ചു.
ദേശീയപാതയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. നിലവിലെ നിയമനടപടികളും കെട്ടിടത്തിന്റെ പഴക്കവും അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഈ വർഷം തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും.
ഓഗസ്റ്റിൽ 4767 കോടി രൂപയാണ് ദേശീയ പാത 866നായി കേന്ദ്രം അനുവദിച്ചത്. ഇത് സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കും. സ്ഥലമെടുപ്പിനായി ദേശീയ പാതാ അതോറിറ്റി പ്രത്യേക ടീമിനേയും നിയമിച്ചിട്ടുണ്ട്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള 63 കിലോമീറ്റർ റോഡാണ് പദ്ധതിയിലുള്ളത്. നിലവിൽ പതിനൊന്ന് ഇടങ്ങളിലായി 40 ശതമാനം പ്രാരംഭ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
സ്ഥലമെടുപ്പ് നടപടികളുടെ 50 ശതമാനം ചിലവ് കിഫ്ബി ഏറ്റെടുക്കും. ഇത് ഏകദേശം 931 കോടി രൂപയാണ്. 2018ലാണ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചത്. ഭാരത് മാലാ പരിയോജനയ്ക്ക് കീഴിലാണ് പദ്ധതി.
The National Highway Authority of India accelerates land acquisition for the Vizhinjam-Navaikulam Outer Ring Road (NH 866) project, aiming for construction to begin by 2025, with compensation decisions pending for affected buildings.