ജയപരാജയങ്ങൾ വന്നും പോയും ഇരുന്ന സിനിമാ ജീവിതമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റേത്. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തൊണ്ണൂറുകളിൽ അമിതാഭ് ബച്ചൻ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നു നിർമാണ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം. അന്ന് 90 കോടി കടക്കാരനായ അമിതാഭിനെ സഹായിക്കാൻ വിദേശപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു എന്ന് ഓർത്തെടുക്കുകയാണ് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ. നിത്യവൃത്തിക്ക് പോലും പിതാവ് ബുദ്ധിമുട്ടിയിരുന്നുവെന്നും യുട്യൂബർ രൺവീർ അലഹബാദിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അഭിഷേക് അന്ന് ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. അമിതാഭിന്റെ മോശം അവസ്ഥയോടെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുമ്പോൾ തനിക്ക് ബോസ്റ്റണിൽ പഠനം തുടരാൻ കഴിയുമായിരുന്നില്ല എന്ന് അഭിഷേക് പറഞ്ഞു. സ്റ്റാഫിന്റെ കൈയിൽനിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്നും അഭിഷേക് ഓർത്തു. ആ സമയം പിതാവിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് താൻ തിരിച്ചറിഞ്ഞു എന്നും പിതാവിനെ വിളിച്ച് പഠനം നിർത്തി നാട്ടിലേക്ക് പോരുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കടങ്ങളിൽ നിന്നെല്ലാം അത്ഭുതകരമായി കരകയറിയ അമിതാഭിന്റെ ഇന്നത്തെ ആസ്തി 471 കോടിയാണ്. മകൻ അഭിഷേക് ബച്ചനും 280 കോടിയുടെ സ്വത്തുവകകളുണ്ട്.

Amitabh Bachchan faced a major financial crisis in the 90s, with his son Abhishek Bachchan leaving Boston University to support him. Discover the inspiring story of how the Bollywood legend overcame a 90-crore debt to rebuild his legacy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version