ആഗോള ടെക് സർവീസ് കൺസൾട്ടിങ് സ്ഥാപനമായ ഇൻഫോസിസിൽ നിരവധി ജോലി ഒഴിവുകൾ. 1400 തസ്തികകളിലേക്കും 34 ഫ്രഷേർസിനുമായി ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇപ്പോൾ പഠിച്ചിറങ്ങിയവർക്കും ജോലിക്ക് അപേക്ഷിക്കാം.

ഫ്രഷേർസിനായി ഫിനാൻസ് അസോസിയേറ്റ്, ജാന ഡെവലപ്പർ, പവർ പ്രോഗ്രാമർ, എഐ സെക്യൂരിറ്റി ഓഫീസർ, ഐഡന്റിറ്റി ആൻഡ് ആക്സസ് മാനേജ്മെന്റ്, എസ്എപി, കൺസൾട്ടിങ്ങ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിരവധി ആനുകൂല്യങ്ങളോടെ കരിയർ ആരംഭിക്കാനുള്ള അവസരമാണ് ഇൻഫോസിസിന്റെ എൻട്രി ലെവൽ പ്രോഗ്രാമുകൾ നൽകുന്നത്.

വിവിധ മേഖലകളിൽ പരിജ്ഞാനമുള്ള പ്രൊഫഷനലുകൾക്കും ഇൻഫോസിസിൽ 1400ഓളം ഒഴിവ് വരുന്ന ജോലികൾക്ക് അപേക്ഷിക്കാം. സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, എഞ്ചിനീയറിങ്, പ്രൊജക്റ്റ് മാനേജ്മെന്റ്, കൺസൾട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഇൻഫോസിസ് കരിയർ പേജിലോ ലിൻക്ഡ് ഇൻ വഴിയോ അപേക്ഷകൾ അയക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version