കൃത്യസമയത്ത് ബംഗ്ലാവിന്റെ ജോലി തീർത്ത കരാറുകാരന് വമ്പൻ സമ്മാനം നൽകി ഉടമ. പഞ്ചാബിലെ ബിസിനസുകാരനായ ഗുർദീപ് ദേവ് ബാത്ത് ആണ് തന്റെ ബംഗ്ലാവിന്റെ നിർമാണം പൂർത്തിയാക്കിയതിന് കരാറുകാരന് ഒരു കോടി രൂപയുടെ റോളക്‌സ് വാച്ച് സമ്മാനമായി നൽകി ഞെട്ടിച്ചത്.
18 കാരറ്റ് സ്വർണത്തിൽ നിർമിച്ച റോളക്‌സ് ഓയ്‌സ്റ്റർ ബ്രേസ്‌ലെറ്റാണ് സമ്മാനമായി നൽകിയത്. ഒമ്പത് ഏക്കർ ഭൂമിയിലെ കൂറ്റൻ ബംഗ്ലാവ് വേഗത്തിലും ഗുണനിലവാരം ചോരാതെയും പൂർത്തിയാക്കിയതാണ് ഗുർദീപിനെ സന്തോഷിപ്പിച്ചത്.
പഞ്ചാബിലെ സിരാക്പൂരിലാണ് കോട്ടയോട് സാമ്യമുള്ള കൂറ്റൻ ബംഗ്ലാവ്. 200ലധികം തൊഴിലാളികൾ ദിവസവും ജോലി ചെയ്ത് രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. രഞ്ജോദ് സിംഗ് എന്ന ഡിസൈനർ ആണ് ബംഗ്ലാവ് രൂപകൽപന ചെയ്തത്. വിശാലമായ ഹാളുകളും പൂന്തോട്ടങ്ങളും ഉള്ള ബ്ംഗ്ലാവ് ഒരു മോഡേൺ കോട്ടയാണ്. പദ്ധതി ഒരേ സമയം വെല്ലുവിളിയും ആസ്വാദ്യകരവും ആയിരുന്നു എന്ന് രജീന്ദർ പറഞ്ഞു.
In Punjab, businessman Gurdip Dev Bath gifts a Rs 1 crore Rolex watch to contractor Rajinder Singh Roopra in recognition of his exceptional work on a lavish estate near Zirakpur.