ആഘോഷ സീസണിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ടിക്കറ്റ് ഉറപ്പാക്കുന്നതും ദുഷ്കരമാണ്. ഈ അവസരത്തിലാണ് തത്കാൽ ടിക്കറ്റുകളുടെ പ്രാധാന്യം.  എന്നാൽ തത്കാൽ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉറപ്പായില്ലെങ്കിൽ റീഫണ്ടിന് നാല് മുതൽ അഞ്ച് ദിവസം വരെ പിടിക്കും. സമയവും പണവും ലാഭിക്കാൻ ഐആർടിസി ഐപേയിൽ ഓട്ടോപേ ഓപ്ഷനുകളായ യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി പണമടക്കാവുന്നതാണ്. ഇങ്ങനെ പണമടക്കുമ്പോൾ പിഎൻആർ ജനറേറ്റ് ചെയ്ത് ടിക്കറ്റ് ഉറപ്പായാൽ മാത്രമേ റെയിൽവേ പണം ഈടാക്കുകയുള്ളൂ. അത്കൊണ്ട് റീഫണ്ടിംഗിന് അധികസമയം എടുക്കില്ല.



ബുക്ക് ചെയയ്യേണ്ടത് ഇങ്ങനെ:
ഐആ‌ർടിസി ആപ്പിൽ യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് TATKAL QUOTA എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. ട്രെയിനിന്റെ ക്ലാസ് തിരഞ്ഞെടുക്കുക. ശേഷം PASSENGER DETAILS ൽ ക്ലിക്ക് ചെയ്യുക.
3. ഇനി രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്ന് ഏത് ബെർത്ത് വേണം എന്ന് തിരഞ്ഞെടുക്കാം. ലോവർ, സൈഡ് ലോവർ തുടങ്ങിയ ബെർത്തുകൾ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടാമതായി റെയിൽവേ തീരുമാനിക്കുന്ന ബെർത്തുകൾ തിരഞ്ഞെടുക്കാം.
4. ഐആർടിസി ഐപേ പേയ്മെന്റിൽ ഓട്ടോപേയിൽ ക്ലിക്ക് ചെയ്യുക. ഇതിൽ യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസമാണ് തത്കാൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ സമയം പ്രധാനമാണ്. എസി ക്ലാസുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് രാവിലെ 10 മണിക്കും നോൺ എസിയിൽ 11 മണിക്കും ആരംഭിക്കും. ഉദാഹരണത്തിന് നവംബർ രണ്ടിന് പുറപ്പെടുന്ന ട്രെയിനിൽ നവംബർ ഒന്നിന് ഇപ്പറഞ്ഞ സമയങ്ങളിൽ തത്കാൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. തത്കാൽ വഴി ഒരേ സമയം നാല് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാനാകൂ.

Learn how to book Tatkal train tickets on the IRCTC app using UPI, debit, or credit cards for a faster refund process. Get tips for seamless booking and timing insights to secure your tickets during the festive rush.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version