ഇലക്ട്രിക് ബസ് നിർമാണ രംഗത്ത് വൻ നേട്ടവുമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ചുളള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഇകെഎ മൊബിലിറ്റി.
ആറ് മാസം മുൻപ് വാണിജ്യാടിസ്ഥനത്തിൽ നിർമാണം ആരംഭിച്ച ഇകെഎയുടെ 1500 ഇ-ബസുകൾക്ക് ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. മൂവായിരം കോടി രൂപയുടെ ബസ്സുകളാണ് ഇവ.
നിലവിൽ 200 ബസ്സുകളുടെ നിർമാണം പൂർത്തിയാക്കി. വർഷാന്ത്യത്തോടെ 400 ബസ്സുകളുടെ നിർമാണമാണ് ലക്ഷ്യം. ഇലക്ട്രിക് ബസ്സുകളുടെ ആവശ്യം കൂടുന്നതിനാൽ അടുത്ത വർഷം 1800 ബസ്സുകൾ നിർമിക്കും. ഇപ്പോൾ 25 ഇലക്ട്രിക് ബസ്സുകളാണ് ഇകെഎ പ്രതിമാസം നിർമിക്കുന്നത്. ഇത് മാസത്തിൽ 200 ആക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
9M, 12M, 7M മോഡൽ ഇലക്ട്രിക് ബസ്സുകളാണ് ഇകെഎ നിർമിക്കുന്നത്. കൂടുതൽ മികവുറ്റ നിർമാണത്തിനായി 600 കോടിയുടെ പ്ലാന്റാണ് കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
EKA Mobility, a Maharashtra-based EV manufacturer, secured a 1,500 e-bus order worth ₹3,000 crore. With increasing demand, EKA plans to boost monthly production from 25 to 200 buses and establish a ₹600 crore plant to enhance operations.