ഇടിയപ്പവും തേങ്ങാപ്പാലൊഴിച്ച മുട്ടക്കറിയും കഴിക്കാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ ബ്രട്ടീഷ് രാജാവ് ചാൾസ് മൂന്നാമനു പോലും ഇഷ്ടപ്പെട്ട വിഭവമാണ് ഇതെന്ന് എത്ര പേർക്കറിയാം?
ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ സുഖചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ബെംഗളൂരു വൈറ്റ് ഫീൽഡിലെ സൗഖ്യ ഹോളിസ്റ്റിക്സ് മെഡിക്കൽ സെന്ററിൽ ഭാര്യ കാമിലയ്ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
ചികിത്സയ്ക്കൊപ്പം തന്നെ രാജാവിന് ഇവിടത്തെ ഭക്ഷണവും നന്നായി പിടിച്ചു, പ്രത്യേകിച്ച് പ്രാതലിനു വിളമ്പിയ ഇടിയപ്പവും മുട്ടക്കറിയും. ആദ്യ ദിവസത്തെ മെനുവിൽ ഉണ്ടായിരുന്ന വിഭവം ഇഷ്ടപ്പെട്ട രാജാവ് പിറ്റേ ദിവസവും അത് തന്നെ വേണം എന്ന് ആവശ്യപ്പെട്ടതായി ഷെഫ് ടിജു ജോസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ടിജുവിനായിരുന്നു രാജാവിന്റെ സന്ദർശനം പ്രമാണിച്ചുള്ള ഭക്ഷണമൊരുക്കലിന്റെ ചുമതല.
ആയുർവേദത്തിനു പുറമേ ഹോമിയോ-നാച്ചുറോപതി-യോഗ ചികിത്സയുമുള്ള സൗഖ്യയിൽ ഡോ. ഐസക്ക് മത്തായിയുടേയും ഡോ. സുജ ഐസക്കിന്റേയും നേതൃത്വത്തിലാണ് ചാൾസ് രാജാവിന് ചികിത്സയൊരുക്കിയത്. ഇതിനു മുൻപും ചാൾസ് ചികിത്സയ്ക്കായി സൗഖ്യയിൽ എത്തിയിട്ടുണ്ട്. സൗഖ്യയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് സാധാരണയായി കേരള ഭക്ഷണമാണ് നൽകാറുള്ളത്.
Discover how British King Charles III enjoyed the traditional Kerala dish of ediyappam and egg curry during his visit to Soukya Holistic Health Centre in Bengaluru. Learn about the royal appreciation for Kerala cuisine!