തന്റെ പാചകക്കാരന്റേയും ജോലിക്കാരുടേയും വളർത്തുനായയുടേയും വരെ പേരുകൾ പരാമർശിച്ചതായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം. വിദേശ യാത്രകൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ രത്തൻ ടാറ്റ ഈ ജോലിക്കാർക്കെല്ലാം വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. രത്തന്റെ പേഴ്സണൽ സെക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ശന്തനു നായിഡുവിന്റെ പേരും വിൽപത്രത്തിലുണ്ടായിരുന്നു.
വിൽപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ മറ്റൊരു കാര്യം കൂടി അതിൽ വേറിട്ടു നിൽക്കുന്നു. തന്റെ കൂടെയുണ്ടായിരുന്നവരെയല്ലാം ഒന്നൊഴിയാതെ പരാമർശിച്ച വിൽപത്രത്തിൽ രാജൻ ഷാ എന്ന അദ്ദേഹത്തിന്റെ പാചകക്കാരന്റെ പേരുമുണ്ട്. വിൽപത്രത്തിൽ പറയുന്നതനുസരിച്ച് ടിറ്റോ എന്ന രത്തന്റെ വളർത്തുനായയെ സംരക്ഷിക്കാനും ടിറ്റോയ്ക്കായി നീക്കിവെച്ച സ്വത്തുവകകൾ കൈകാര്യം ചെയ്യാനുമുള്ള അവകാശം രാജൻ ഷായ്ക്കാണ്. മുപ്പത് വർഷമായി രത്തൻ ടാറ്റയ്ക്കൊപ്പമുള്ള സുബ്ബയ്യ എന്ന ജോലിക്കാരനും അദ്ദേഹം വിൽപത്രത്തിൽ സാമ്പത്തിക സഹായം നൽകുന്നു.
Ratan Tata’s will honors his loyal staff, including cook Rajan Shah and longtime employee Subbaiah, along with special provisions for his beloved dog, Tito, and friend Shantanu Naidu, reflecting a legacy of care and gratitude.