ഷാരൂഖ് ഖാന് അൻപത്തൊമ്പതാം പിറന്നാൾ, SRK എന്ന ബ്രാൻഡ് ഐക്കൺ, Timeless brand appeal of SRK

അൻപത്തൊമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാൻ. അഭിനയത്തിനൊപ്പം പരസ്യചിത്രങ്ങളുടേയും ബ്രാൻഡ് ക്യാംപെയിനുകളുടേയും രാജാവാണ് കിങ് ഖാൻ. ഇന്ത്യയിലെ ഏറ്റവു മികച്ച ബ്രാൻഡ് ഐക്കണായ ഷാരൂഖ് മോഡലായി വന്ന് വിസ്മയിപ്പിച്ച നിരവധി ബ്രാൻഡുകളും പരസ്യങ്ങളുമുണ്ട്.

ഗ്ലാമറസ് ലക്സ്
നടിമാരുടെ മേനിയഴക് മാത്രം കാണിച്ചുകൊണ്ടിരുന്ന ലക്സ് പരസ്യങ്ങളിലെ ആദ്യ പുരുഷ മോഡലാണ് ഷാരൂഖ്. റോസാപ്പൂ ഇതളുകൾ വിരിച്ച ബാത്ത് ടബ്ബിൽ കിടക്കുന്ന ഷാരൂഖ് ഒരു കാലത്ത് ലക്സിന്റെ പ്രധാന ഐക്കൺ ആയിരുന്നു.

മികവുറ്റ ഹ്യൂണ്ടായ്
കൊറിയൻ വാഹനനിർമാതാക്കളായ ഹ്യൂണ്ടായിയും എസ്ആർകെയും തമ്മിലുള്ള ബ്രാൻഡ് ഐക്കൺ ബന്ധത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സാൻട്രോ മുതലുള്ള ഹ്യൂണ്ടായ് കാറകളുടെ പരസ്യ മോഡലായ ഷാരൂഖിലൂടെ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി.

ടേസ്റ്റ് ദി തണ്ടർ
തംസ് അപ്പിന്റെ ഈ പരസ്യ വാചകം ആദ്യം പറഞ്ഞ് സ്ക്രീനിൽ നിറഞ്ഞ താരമാണ് ഷാരൂഖ്. ഷാരൂഖിന്റെ സ്വഭാവ സവിശേഷതകളായ ദൃഢനിശ്ചയവും ഉന്മേഷവും ബ്രാൻഡിന്റെ ടാഗ് ലൈനുമായി ചേർന്നു നിൽക്കുന്നു.

ബൈജൂസ്, ലേണിങ് വിത്ത് SRK
ബൈജൂസ് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് ടെക്ക് ബ്രാൻഡായി കത്തി നിൽക്കുന്ന സമയത്ത് അതിന്റെ ബ്രാൻഡ് ഐക്കൺ ആയിരുന്നു കിങ് ഖാൻ. ടെക്നോളജിയും പഠനവും തമ്മിലുള്ള ബന്ധം ഷാരൂഖിലൂടെ ബൈജൂസ് ദൃഢമാക്കി.

ഇവയ്ക്ക് പുറമേ കാഡ്ബറി, ഫെയർ ആൻഡ് ഹാൻസം, ടാഗ് ഹ്യൂയർ, ബിഗ് ബാസ്കറ്റ്, ഡിഷ് ടിവി, റിലയൻസ് ജിയോ തുടങ്ങി അൻപതിനടുത്ത് ബ്രാൻഡുകളുടെ ഐക്കൺ ആണ് കിങ് ഖാൻ.

Celebrate Shah Rukh Khan’s 59th birthday by exploring his journey as a Bollywood icon and brand ambassador. Discover his most iconic brand endorsements that showcase his charisma and influence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version